ബ്രിക്സ് ഉച്ചകോടി: മോദി റഷ്യയിലേക്ക്; സുപ്രധാന ഉഭയകക്ഷി ചർച്ചകൾ

റഷ്യൻ പ്രസിഡന്റ് വ്‍ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഉഭയകക്ഷി ചർച്ച നടത്തുന്ന പ്രധാനമന്ത്രി മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.

author-image
Vishnupriya
New Update
narendra modi

ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. രണ്ടു ദിവസമായി നടക്കുന്ന ഉച്ചകോടി റഷ്യയിലെ കസാൻ നഗരത്തിലാണ് നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‍ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഉഭയകക്ഷി ചർച്ച നടത്തുന്ന പ്രധാനമന്ത്രി മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.

ആഗോള വികസന അജണ്ട, ‌കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ, പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്കുള്ള സുപ്രധാന വേദിയായി ഉയർന്നുവന്നിട്ടുള്ള ബ്രിക്‌സ് ഉച്ചകോടിയുമായുള്ള സഹകരണം ഇന്ത്യ വിലമതിക്കുന്നതായി പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ പറഞ്ഞു. അടുത്തിടെ പുട്ടിൻ പ്രധാനമന്ത്രി മോദിയെ ഒരു സുഹൃത്തായി അംഗീകരിക്കുകയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം തേടുന്നതിൽ ഇന്ത്യയുടെ പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 

ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം. ജൂലൈയിൽ മോസ്‌കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ സന്ദർശന വേളയിൽ, പുട്ടിനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുക മാത്രമല്ല, റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ സ്വീകരിക്കുകയും ചെയ്തിരുന്നു.

 

russia narendra modi brics summit