വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡൻറ് കൊല്ലപ്പെട്ടു

author-image
Anagha Rajeev
Updated On
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ലിലോങ്‌വേ: തെക്ക് കിഴക്കൻ ആഫ്രിക്കൻ രാഷ്ട്രമായ മലാവി വൈസ് പ്രസിഡൻറ് അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡൻറ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

ഇന്നലെ അപകടത്തിൽപ്പെട്ട വിമാനവും വൈസ് പ്രസിഡൻറ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളും നേതൃത്വം നൽകിയിരുന്നു.

മലാവി തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ റഡാറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ലിലോങ്‌വേയിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങേണ്ടതായിരുന്നു. അപകട വിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാർത്തി ചക്വേര തിരച്ചിലിന് ഉത്തരവിടുകയായിരുന്നു.

plain clash