യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക

ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ പൊതുസഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

author-image
Greeshma Rakesh
New Update
permanent membership of the un security council america supports india

permanent membership of the un security council america supports india

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക്: യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നല്‍കുന്നതിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ പൊതുസഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി രം​ഗത്തെത്തിയത്. ഇന്ത്യക്ക് പുറമെ രണ്ട് ആഫ്രിക്കൻ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ സമിതി വിപുലീകരിക്കാനുള്ള ചർച്ചകൾ ഉടൻ തുടങ്ങണമെന്നും അമേരിക്ക യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു.അതേസമയം, ന്യൂയോര്‍ക്കില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി.

india america un security council