പാരീസ്: ഉദ്ഘാടനച്ചടങ്ങിനും ട്രയാത്‌ലോണ്‍, മാരത്തണ്‍ നീന്തല്‍ മത്സരങ്ങള്‍ക്കും വേദിയാകേണ്ട പാരിസിലെ സെന്‍ നദിയില്‍ നീന്തി പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ. മലിനമായി കിടന്നിരുന്ന സെന്‍ നദി ഒളിമ്പിക്സിനു മുമ്പ് വൃത്തിയാക്കുമെന്ന് മേയര്‍ പ്രഖ്യാപിച്ചിരുന്നു. വൃത്തിയാക്കിയ ശേഷമാണ് മേയര്‍ ബുധനാഴ്ച നദിയില്‍ നീന്തിയത്.
മാലിന്യം നിറഞ്ഞതിനാല്‍ നീന്തലിന് വിലക്കുള്ള നദിയായിരുന്നു സെന്‍. ഇ-കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും നദിയില്‍ കൂടുതലായിരുന്നു. അതായിരുന്നു സെന്‍ നദിയില്‍ നീന്തല്‍ വിലക്കാന്‍ കാരണം.
ബുധനാഴ്ച പാരീസിലെ നോട്രെ ഡാം കത്തീഡ്രലിന്റെ അടുത്തുവെച്ചാണ് മേയര്‍ ആന്‍ നദിയില്‍ ഇറങ്ങിയത്. പാരീസ് ഒളിമ്പിക്സ് തലവന്‍ ടോണി എസ്റ്റാന്‍ഗ്വെറ്റും ആനിനൊപ്പം നദിയിലിറങ്ങി.