യുഎന്നില്‍ കശ്മീരിനെ പരാമര്‍ശിച്ച് പാകിസ്താന്‍; മറുപടിയുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഭവിക മംഗളാനന്ദയാണ് മറുപടി നല്‍കിയത്. അതിര്‍ത്തി കടന്നുള്ള ഭീകരത അനിവാര്യമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഭവിക പറഞ്ഞു.

author-image
Prana
New Update
india un

യുഎന്‍ പൊതുസഭയില്‍ കശ്മീരിനെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഭവിക മംഗളാനന്ദയാണ് മറുപടി നല്‍കിയത്. അതിര്‍ത്തി കടന്നുള്ള ഭീകരത അനിവാര്യമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഭവിക പറഞ്ഞു. മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം വിനിയോഗിച്ചായിരുന്നു ഭവിക സംസാരിച്ചത്.
കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിടുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നായിരുന്നു പാക് പ്രധാനമന്ത്രി പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനാണ് ഭവിക മറുപടി പറഞ്ഞത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ പണ്ടുമുതലേ അയല്‍രാജ്യങ്ങള്‍ക്കെതിരെ ആയുധമാക്കാറുണ്ടെന്ന് ഭവിക പറഞ്ഞു. പാര്‍ലമെന്റില്‍ അടക്കം പാകിസ്താന്‍ ആക്രമണം നടത്തി. അത്തരമൊരു രാജ്യം അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണെന്നും ഭവിക പറഞ്ഞു.
തങ്ങളുടെ പ്രദേശം സ്വന്തമാക്കണമെന്നതാണ് പാകിസ്താന്റെ ആഗ്രഹം. ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്താന്‍ നിരന്തരം ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്ത ഭാഗവുമാണെന്നും ഭവിക പറഞ്ഞു. ഭവികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

india pakistan un kashmir