ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍

ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

author-image
Prana
New Update
pakistan flag nn

ശനിയാഴ്ച പുലര്‍ച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
അസ്ഥിരമായിരിക്കുന്ന ഒരു പ്രദേശത്തെ വീണ്ടും ആക്രമണത്തിലേക്ക് നയിച്ചിരിക്കുന്നു. പ്രാദേശിക സമാധാനത്തിനുള്ള ശ്രമങ്ങളെ ഈ നീക്കം തകര്‍ക്കുന്നു. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും വിദേശകാര്യമന്ത്രാലത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെതിരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണ് നടപടി എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
നേരത്തേ, ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ഇസ്രയേലിന്റെ നീക്കം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വെച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.

 

iran pakistan israel airstrike