പാകിസ്താന്‍ വീണ്ടും കടമെടുത്തു; കൈപ്പറ്റിയത് ഏഴു മില്യണ്‍ ഡോളര്‍

സാമ്പത്തിക അസ്ഥിരത ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെയാണ് പാകിസ്താന്‍ കഴിഞ്ഞ വര്‍ഷം കടന്നുപോയത്. അന്ന് സൗഹൃദ രാജ്യങ്ങള്‍ അവസാന നിമിഷം നല്‍കിയ വായ്പകളും ഐ.എം.എഫ് റെസ്‌ക്യൂ പാക്കേജുമാണ് പാകിസ്താനെ കരകയറ്റിയത്.

author-image
Prana
New Update
cash
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്ലാമാബാദ്: തകര്‍ന്നുകൊണ്ടിരിക്കുന്ന പാക് സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്.)യില്‍ നിന്നും കടമെടുപ്പ് തുടര്‍ന്ന് പാകിസ്താന്‍. ഇത്തവണ 7 മില്യണ്‍ (70 ലക്ഷം) ഡോളറാണ് വായ്പയായി കൈപ്പറ്റാന്‍ ധാരണയായിരിക്കുന്നത്. ഇനി കാശിനായി കൈനീട്ടില്ലെന്ന് പാകിസ്താന്‍ ഉറപ്പ് നല്‍കിയ ശേഷമാണ് ഐഎംഎഫ് വായ്പ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് 24-ാം തവണയാണ് പാകിസ്താന്‍ വായ്പയ്ക്കായി ഐഎംഎഫിനെ ആശ്രയിക്കുന്നത്. സാമ്പത്തിക അസ്ഥിരത ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെയാണ് പാകിസ്താന്‍ കഴിഞ്ഞ വര്‍ഷം കടന്നുപോയത്.
അന്ന് സൗഹൃദ രാജ്യങ്ങള്‍ അവസാന നിമിഷം നല്‍കിയ വായ്പകളും ഐ.എം.എഫ് റെസ്‌ക്യൂ പാക്കേജുമാണ് പാകിസ്താനെ കരകയറ്റിയത്. എന്നാല്‍ ജനങ്ങളുടെ മേല്‍ നികുതിഭാരവും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ചിട്ടും ഉയര്‍ന്ന പണപ്പെരുപ്പവും പൊതുകടങ്ങളും മറികടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജ്യം. 242 ബില്യണ്‍ ഡോളറാണ് പാകിസ്താന്റെ പൊതുകടം. 

 

cashless