''ബുഷ്‌റ ബീബിയ്ക്കെതിരെ കേസെടുത്തതിൽ സൈനിക മേധാവിക്ക് പങ്ക്''; ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെയിരിക്കില്ലെന്ന് ഇമ്രാൻ ഖാൻ

അഴിമതി, നിയമവിരുദ്ധ വിവാഹം തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് ഇമ്രാൻ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്.നിലവിൽ  ഇസ്ലാമാബാദിൻ്റെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് ബുഷ്‌റ ബീബി.

author-image
Greeshma Rakesh
New Update
imran-khan

imran khan and pak army chief asim munir

Listen to this article
0.75x 1x 1.5x
00:00 / 00:00

ലാഹോർ: തൻ്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസിൽ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാൻ ശ്രമമെന്നും കരസേനാ മേധാവി ജനറൽ അസിം മുനീറാണ്  ഉത്തരവാദിയെന്നും  പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ഖാൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലിട്ട പോസ്റ്റിലാണ് മാധ്യമപ്രവർത്തകരുമായി ജയിലിൽ സംസാരിച്ച വിവരം ഇമ്രാൻ പങ്കുവെച്ചിരിക്കുന്നത്.

അഴിമതി, നിയമവിരുദ്ധ വിവാഹം തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് ഇമ്രാൻ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്.നിലവിൽ  ഇസ്ലാമാബാദിൻ്റെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് ബുഷ്‌റ ബീബി.മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും  അഴിമതി കേസിൽ അഡിയാല ജയിലിൽ കഴിയുകയാണ്.

ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ മാധ്യമ പ്രവർത്തകരോടാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. 'ഭാര്യക്കെതിരെ കേസെടുക്കുന്നതിൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് നേരിട്ട് പങ്കുണ്ട്. വിധി പ്രസ്താവിക്കുന്നതിൽ അസിം ജഡ്ജിനെ സ്വാധീനിച്ചതായും എക്‌സിലെ കുറിപ്പിൽ ഇമ്രാൻ ആരോപിക്കുന്നു.ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അസിം മുനീറിന്റെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ  തുറന്നുകാട്ടുമെന്നും  ഇമ്രാൻ ഖാൻ ഭീഷണിപ്പെടുത്തി.

അതെസമയം പാക് ഭരണകൂടത്തിനെതിരെയും രൂക്ഷ വിർശനമാണ് ഇമ്രാൻ ഉന്നയിച്ചത്. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ കാട്ടിലെ രാജാവിന്റെ നിയമമാണ് നടപ്പിലാക്കുന്നതെന്നും രാജാവിന് ഇഷ്ടമില്ലാത്തതിനെയെല്ലാം ജയിലിൽ അടക്കുകയാണെന്നും ഇമ്രാൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നാരോപിച്ച് 14 വർഷമാണ് ഇമ്രാൻ ഖാനെ ജയിൽ ശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ രഹസ്യവിവരങ്ങൾ ചോർത്തി നൽകി എന്ന കേസിൽ മറ്റൊരു 10 വർഷത്തേയ്ക്കും ഇമ്രാനെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

 

pakistan imran khan bushra bibi Army chief General Asim Munir