പേജർ സ്ഫോടനം: പിന്നിൽ  ക്രിസ്റ്റ്യാന? ദുരൂഹത

ലബനനിലെ സ്ഫോടനങ്ങൾക്ക് കാരണമായ പേജറുകൾ നിർമിച്ചത് ബിആർസി കൺസൽറ്റിങ് അല്ലെന്നും തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നുമാണ് ക്രിസ്റ്റ്യാന സ്ഫോടനം സംബന്ധിച്ച് ആകെ നടത്തിയ പ്രതികരണം.

author-image
Vishnupriya
New Update
etfd
Listen to this article
0.75x 1x 1.5x
00:00 / 00:00

ബുഡാപെസ്റ്റ്: ലബനനിലെ പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ഹംഗറി ആസ്ഥാനമായ ബിആർസി കൺസൽറ്റിങ് എന്ന ഐടി കൺസൽറ്റിങ് സ്ഥാപനത്തിന്റെ സിഇഒ ക്രിസ്റ്റ്യാന ബാർസോനി ആർസിഡിയാക്കോനോയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശാസ്ത്രജ്ഞയായ ഇവർ തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ബിആർസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചതെന്നാണ് ലബനൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.

അതേസമയം ലബനനിലെ സ്ഫോടനങ്ങൾക്ക് കാരണമായ പേജറുകൾ നിർമിച്ചത് ബിആർസി കൺസൽറ്റിങ് അല്ലെന്നും തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നുമാണ് ക്രിസ്റ്റ്യാന സ്ഫോടനം സംബന്ധിച്ച് ആകെ നടത്തിയ പ്രതികരണം. അതിനുശേഷം ഇവരെ പൊതുവിടത്തിൽ കണ്ടിട്ടില്ല. ബുഡാപെസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള വസതിയിൽ ക്രിസ്റ്റ്യാന ഇല്ലെന്നാണ് വിവരം. ഇവരെ അവിടെ കാണാനില്ലെന്ന് അയൽക്കാർ പറഞ്ഞതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാന നിരപരാധിയാണെന്നും പേജർ ഇടപാടിലെ ഇടനിലക്കാരി മാത്രമാണെന്നും അവരുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ ചാരസംഘടന മൊസാദ് നടത്തിയതെന്നു കരുതുന്ന പേജർ സ്ഫോടനത്തിൽ ക്രിസ്റ്റ്യാനയുടെ കമ്പനിക്കും പങ്കുണ്ടെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകരടക്കം കരുതുന്നത്. 2022 ലാണ് ബിആർസി കൺസൽറ്റിങ് പേജർ ബിസിനസ് തുടങ്ങിയത്.

മൊബൈൽ ഫോണിലൂടെ മൊസാദ് വിവരങ്ങൾ ചോർത്തുന്നുവെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്‍റല്ലയുടെ മുന്നറിയിപ്പിനെത്തുടർന്ന് ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ആശയവിനിമയത്തിനായി പേജറുകളും വോക്കി ടോക്കികളും ഉപയോഗിച്ചുതുടങ്ങുകയും ചെയ്തിരുന്നു. വൻതോതിൽ ഇവ ആവശ്യം വന്നതോടെ പല പേജർ നിർമാതാക്കളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. അങ്ങനെയാകാം ക്രിസ്റ്റ്യാന ഈ ഇടപാടിലുൾപ്പെട്ടതെന്നു കരുതപ്പെടുന്നു. ബിസിനസിനെക്കുറിച്ച് ക്രിസ്റ്റ്യാന സംസാരിക്കാറില്ലായിരുന്നുവെന്ന് ഇവരുടെ മുൻ ആൺസുഹൃത്ത് വിദേശമാധ്യമങ്ങളോട് പറഞ്ഞു.

lebanon pager blast