ഏക ഭരണാധികാരി കിം ജോങ് ഉന്നിന്റെ വാക്കാണ് ഉത്തരകൊറിയയിലെ നിയമം.അത്തരത്തിൽ പല നിയമങ്ങളും നിയന്ത്രണങ്ങളും ഉത്തരകൊറിയയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്.
ചെറിയ തെറ്റിന് പോലും വധശിക്ഷ നൽകുന്നതാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയിലെ നിയമം.ഇതിനുമുമ്പ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത്തവണ കിം ജോങ് ക്രൂരതയുടെ അതിർവരമ്പുകൾ മറികടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കിം ജോങ് ഉൻ ശത്രുരാജ്യമായി കാണുന്ന ദക്ഷിണ കൊറിയയുടെ ടെലിവിഷൻ പരിപാടികളും,പരമ്പരകളും ഉൾപ്പെടെ കാണുന്നതിന് ഉത്തരകൊറിയയിലെ ജനങ്ങളെ വിലക്കിയിട്ടുണ്ട്.ഇപ്പോഴിതാ നിരോധിത രാജ്യമായ ദക്ഷിണ കൊറിയയുടെ സീരിയൽ കണ്ട 30 സ്കൂൾ കുട്ടികളെ കിം ജോങ് വെടിവെച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ടെലിവിഷൻ പരിപാടി കണ്ട വിദ്യാർത്ഥികൾക്കാണ് കിം ജോങ് ഉന്നിന്റെ മരണശിക്ഷ.
ദക്ഷിണ കൊറിയൻ ടെലിവിഷൻ പരിപാടികൾ യുഎസ്ബി വഴിയാണ് വിദ്യാർത്ഥികൾ കണ്ടെതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ചാനലുകളായ ചോസുൻ ടിവി, കൊറിയ ജോങ് ആങ് ഡെയ്‌ലി എന്നിവ റിപ്പോർട്ട് ചെയ്തു .2022 ൽ കാങ്‌വോൺ പ്രവിശ്യയിൽ ദക്ഷിണ കൊറിയയിൽ നിന്നുള്ള ഷോകളുടെ പ്രിന്റുകൾ വിൽപ്പന നടത്തിയയാളെ പബ്ലിക് ഫയറിംഗ് സ്ക്വാഡ് കൊലപ്പെടുത്തിയിരുന്നു. കെ-പോപ്പ് വീഡിയോ കണ്ടതിന് രണ്ട് കൗമാരക്കാരെ ശിക്ഷിക്കുന്ന വീഡിയോ ഈ വർഷം ആദ്യം പുറത്തുവന്നിരുന്നു.