ദക്ഷിണ കൊറിയയിൽ മാലിന്യം നിറച്ച ബലൂണുകൾ വർഷിച്ച് ഉത്തരകൊറിയ

വീണ്ടും ഉത്തര-ദക്ഷിണ കൊറിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. ഏറ്റവും ഒടുവില്‍ മാലിന്യം നിറച്ച ബലൂണുകള്‍ ഉത്തര കൊറിയ, ദക്ഷിണ കൊറിയയില്‍ കൊണ്ടിട്ടതായാണ് റിപ്പോര്‍ട്ട്.

author-image
Rajesh T L
Updated On
New Update
korea

സോൾ: വീണ്ടും ഉത്തര-ദക്ഷിണ കൊറിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു.ഏറ്റവും ഒടുവില്‍ മാലിന്യം നിറച്ച ബലൂണുകള്‍ ഉത്തര കൊറിയ,ദക്ഷിണ കൊറിയയില്‍ കൊണ്ടിട്ടതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സോളിലെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വാസസ്ഥലത്താണ് ബലൂണുകള്‍ വീണത്. ശീതയുദ്ധ കാലത്ത് ഇത്തരമൊരു നാറിയ മാലിന്യ യുദ്ധ തന്ത്രം ഉത്തര കൊറിയ പ്രയോഗിച്ചിരുന്നു. അതിനു സമാനമാണ് ഇപ്പോഴത്തെ സംഭവം.അടുത്തിടെയുണ്ടായ രണ്ടാമത്തെ സംഭവമാണിത്. 

സോളിലെ പ്രസിഡന്‍ഷ്യല്‍ കോംപൗണ്ടിലാണ് മാലിന്യ ബലൂണുകള്‍ വീണത്. മാലിന്യത്തില്‍ അപകടകരമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സുരക്ഷാ സേന അറിയിച്ചു. 

മാലിന്യ ആക്രമണം  നടത്തുമ്പോള്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് വസതിയില്‍ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. മാലിന്യത്തിനൊപ്പം ബലൂണില്‍ ലഘുലേഖകളും ഉണ്ടായിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസിഡന്റ് യൂണ്‍ സുക് സോളിനെയും ഭാര്യയെയും വിമര്‍ശിക്കുന്ന ലഘുലേഖകളാണ് ബലൂണില്‍ മാലിന്യത്തോടൊപ്പം ഉണ്ടായിരുന്നത്. ദക്ഷണ കൊറിയന്‍ പത്രമായ ഡോങ്- എ ഇല്‍ബോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

മാലിന്യ ബലൂണുകള്‍ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉത്തര കൊറിയ മാലിന്യ ബലൂണുകള്‍ ഇടുന്നത്.എന്നാല്‍, ലക്ഷ്യങ്ങളില്‍ കൃത്യമായി ബലൂണുകള്‍ ഇടാന്‍ ഉത്തര കൊറിയയ്ക്കു കഴിയില്ല, അതിനുള്ള സാങ്കേതികവിദ്യ ഇല്ലെന്നാണും വിദഗ്ധര്‍ പറയുന്നുണ്ട്. 

ഈ മാസം 3 തവണ പ്യോങ്യാങ്ങില്‍ പ്രചാരണ ലഘുലേഖകള്‍ ഡ്രോണുകള്‍ വഴി അയച്ചതായി ദക്ഷിണ കൊറിയയെ ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു. ഇനിയും ആവര്‍ത്തിച്ചാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഡ്രോണുകള്‍ അയച്ചോ ഇല്ലയോ എന്നു ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല. പൗരന്മാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടായാല്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ അന്ത്യമാകുമെന്നാണ് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈനിനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ 3000 സൈനിക ട്രൂപ്പിനെ കൂടി ഉത്തര കൊറിയ അയച്ചു. ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ സൈനികോപകരണങ്ങളും ഡ്രോണുകളും കൈകാര്യം ചെയ്യാന്‍ പരിശീലിക്കുകയാണെന്ന് ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗം ആരോപിച്ചു.

ഒക്ടോബറില്‍ 1500 സൈനിക ട്രൂപ്പിനെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിരുന്നു. ഡിസംബറോടെ റഷ്യയിലേക്ക് 10,000 സൈനികരെ വിന്യസിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി ചോ തേ-യോങ് പറഞ്ഞു. അതേസമയം, ആധുനിക യുദ്ധരീതികളെക്കുറിച്ച് ഉത്തര കൊറിയന്‍ സൈനികര്‍ക്ക് വേണ്ടത്ര ധാരണയില്ലാത്തതിനാല്‍ കനത്ത ആള്‍നാശം നേരിടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യു.എസും നാറ്റോയും ഉത്തര കൊറിയ സൈനികരെ അയക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടായാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൈനിക കൈമാറ്റത്തിലൂടെ റഷ്യയും ഉത്തരകൊറിയയും അമേരിക്കയ്‌ക്കെതിരെ പരസ്യമായ ആക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് എന്നാണ് വിലയിരുത്തല്‍. ഒരേ ദിവസമാണ് രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ മുന്‍നിര്‍ത്തി ഈ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഉത്തര കൊറിയക്കെതിരെ അമേരിക്ക പുതുതായി 11 അംഗ ഉപരോധ നിരീക്ഷണ സംഘത്തെ നിയോഗിച്ചതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണെന്നാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി തുറന്നടിച്ചിരിക്കുന്നത്.

south korea north korea kimjongun garbage