ഭീകരവാദത്തിനും തീവ്രവാദത്തിനുമൊപ്പം വ്യാപാരം സാധ്യമല്ല: ജയ്ശങ്കര്‍

പാകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 23ാമത് യോഗത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍.

author-image
Prana
New Update
s jaishankar

പാകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 23ാമത് യോഗത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. അതിര്‍ത്തിക്കപ്പുറം ഭീകരവാദവും തീവ്രവാദവും നടക്കുമ്പോള്‍ വ്യാപാരം സാധ്യമാകില്ലെന്ന് എസ് ജയ്ശങ്കര്‍ പറഞ്ഞു.
അതിര്‍ത്തിക്കപ്പുറം ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നിവയാണെങ്കില്‍ അതിന് സമാന്തരമായി വ്യാപാരവും ഊര്‍ജ കൈമാറ്റവും സാധ്യമാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഇസ്ലാമാബാദിലെ ഷാങ്ഹായ് ഉച്ചകോടിയാണ് ജയ്ശങ്കറിന്റെ പ്രതികരണം.
വികസനത്തിനും വളര്‍ച്ചയ്ക്കും സമാധാനവും സുസ്ഥിരതയും ആവശ്യമാണ്. ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്ന ഷാങ്ഹായി സഹകരണ കൂട്ടായ്മയുടെ ലക്ഷ്യം ഇക്കാലത്ത് നിര്‍ണായകം. വികസരസ്വരരാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിന്റെ സമഗ്രമായ പരിഷ്‌കരണം ആവശ്യമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
കൂടുതല്‍ പ്രാതിനിധ്യമുള്ളതും ജനാധിപത്യപരവുമായ സുരക്ഷാ കൗണ്‍സിലിനായി ഷാങ്ഹായി കൂട്ടായ്മ വാദിക്കണമെന്നും എസ് ജയ്ശങ്കര്‍ പറഞ്ഞു. ഒമ്പതു വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്.

 

pakistan external affairs minister S Jaishankar