ഹിസ്ബുല്ലയുടെ പുതിയ തലവനും അധികകാലമുണ്ടാവില്ലെന്ന് ഇസ്രയേല്‍

ഇത് താത്ക്കാലിക നിയമനമാണെന്നും അധികകാലം നിലനില്‍ക്കില്ലെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. 'കൗണ്ട്ഡൗണ്‍ തുടങ്ങി' എന്ന് മറ്റൊരു പോസ്റ്റിലും കുറിച്ചു. 

author-image
Prana
New Update
hashim hezbollah

ഹിസ്ബുല്ലയുടെ പുതിയ മേധാവിയായി നയീം ഖാസിം നിയമിതനായതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍. ഇത് താത്ക്കാലിക നിയമനമാണെന്നും അധികകാലം നിലനില്‍ക്കില്ലെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. 'കൗണ്ട്ഡൗണ്‍ തുടങ്ങി' എന്ന് മറ്റൊരു പോസ്റ്റിലും കുറിച്ചു. 
ലെബനനിലെ ബെയ്‌റൂട്ടില്‍ സെപ്തംബര്‍ 27ന് ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് ഖാസിമിനെ പുതിയ മേധാവിയായി ഹിസ്ബുല്ല പ്രഖ്യാപിച്ചത്. 'താത്ക്കാലിക നിയമനം, അധിക നാളുണ്ടാവില്ല' എന്നാണ് ഖാസിമിന്റെ ഫോട്ടോയ്‌ക്കൊപ്പം ഇസ്രയേല്‍ പ്രതിരോധ മന്ത്രി കുറിച്ചത്. ഹീബ്രു ഭാഷയിലെ മറ്റൊരു പോസ്റ്റില്‍ 'കൗണ്ട്ഡൗണ്‍ ആരംഭിച്ചു' എന്നും കുറിച്ചു. 
1953ല്‍ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള ക്ഫാര്‍ ഫില ഗ്രാമത്തിലാണ് നയീം ഖാസിം ജനിച്ചത്. 1982ല്‍ ഹിസ്ബുല്ലയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 1991 മുതല്‍ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. 1991ല്‍ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറല്‍ അബ്ബാസ് അല്‍മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വര്‍ഷം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്‌റല്ല നേതാവായതിന് ശേഷവും നയിം ഖാസിം തന്റെ റോളില്‍ തുടരുകയായിരുന്നു. 
ദഹിയയിലെ ഒരു കെട്ടിടത്തിന് താഴെയുള്ള ഹിസ്ബുല്ലടെ ഭൂഗര്‍ഭ ടണല്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്. നസ്‌റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീന്‍ ഹിസ്ബുല്ലയുടെ തലപ്പത്ത് എത്താന്‍ ഏറ്റവും സാധ്യതയുള്ള പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ നസ്‌റല്ല കൊല്ലപ്പെട്ട് ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ സഫിദ്ദീനും കൊല്ലപ്പെട്ടു. 
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ്  ഇസ്രയേല്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് നിലവിലെ ഇസ്രയേല്‍  ഹിസ്ബുല്ല സംഘര്‍ഷം തുടങ്ങിയത്.

leader israel hezbollah