നേപ്പാളിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 192 പേര്‍ മരിച്ചതായി വിവരം, 32 പേരെ കാണാതായി. കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയുടെ ഏറ്റവും പുതിയ വിവരം ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി ഞായറാഴ്ച പുറത്തുവിട്ടതായി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തങ്ങളില്‍ 111 പേര്‍ക്ക് പരിക്കേറ്റതായും 4,000ത്തോളം പേരെ രക്ഷപ്പെടുത്തിയതായും നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു. സുരക്ഷാ ഏജന്‍സികളെ വിന്യസിച്ചതോടെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടുതല്‍ ഊര്‍ജിതമാക്കിയതായി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കാവ്രെ, സിന്ധുലി, ലളിത്പൂര്‍ ജില്ലകളില്‍ പരിക്കേറ്റവരോ ഒറ്റപ്പെട്ടവരോ ആയ 162 പേരെ നേപ്പാളി ആര്‍മി ഹെലികോപ്ടറുകള്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിലെ ജലവൈദ്യുത നിലയങ്ങള്‍ക്കും ജലസേചന സൗകര്യങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.നേപ്പാളിലെ 80 ദേശീയ പാതകളില്‍ 47 എണ്ണവും തടസ്സപ്പെട്ടതായി ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നിര്‍മ്മാണത്തിലിരിക്കുന്ന 15 ജലവൈദ്യുത നിലയങ്ങള്‍ക്കും തുടര്‍ച്ചയായ മഴയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി നിലയങ്ങളും ട്രാന്‍സ്മിഷന്‍ ലൈനുകളും തകരാറിലായതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കേടായ പവര്‍ പ്ലാന്റുകള്‍ നന്നാക്കാന്‍ സമയമെടുക്കുന്നതിനാല്‍ വരാനിരിക്കുന്ന ശൈത്യകാലത്ത് രാജ്യത്തിന് ആവശ്യമായ വൈദ്യുതി കൈകാര്യം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ കുല്‍മാന്‍ ഗിസിംഗ് പറഞ്ഞു.
നേപ്പാളിലെ വെള്ളപ്പൊക്കം: 192 മരണം; 32 പേരെ കാണാതായി
ദുരന്തങ്ങളില്‍ 111 പേര്‍ക്ക് പരിക്കേറ്റതായും 4,000ത്തോളം പേരെ രക്ഷപ്പെടുത്തിയതായും നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു. 111 പേര്‍ക്ക് പരിക്കേറ്റതായും 4,000ത്തോളം പേരെ രക്ഷപ്പെടുത്തിയതായും സ്ഥിരീകരിച്ചു.
New Update