സുനിത വില്യസ് ഇല്ലാതെ തിരികെ; സ്റ്റാര്‍ലൈനര്‍ പേടകം തിരികെ വരുന്നു

തകരാറുള്ള പേടകത്തില്‍ തിരികെ വരുന്നത് ഭീഷണിയാവുമെന്നതിനാല്‍ സുനിത വില്യംസും, ബച്ച് വില്‍മറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്. സെപ്റ്റംബര്‍ ആറിന് ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുക.

author-image
Vishnupriya
New Update
sunita-williams
Listen to this article
0.75x 1x 1.5x
00:00 / 00:00

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം രണ്ട് മാസത്തോളം നീണ്ടുപോയി.

സ്റ്റാര്‍ലൈനര്‍ പേടകം സെപ്റ്റംബര്‍ ആറിന്  അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, സാങ്കേതിക പ്രശ്‌നങ്ങളോ കാലാവസ്ഥയോ കാരണം ഇതില്‍ മാറ്റം വന്നേക്കാം. തകരാറുള്ള പേടകത്തില്‍ തിരികെ വരുന്നത് ഭീഷണിയാവുമെന്നതിനാല്‍ സുനിത വില്യംസും, ബച്ച് വില്‍മറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്. സഞ്ചാരികളെ ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ വരുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്രൂ പേടകത്തിലാണ് തിരിച്ചെത്തിക്കുക.

സെപ്റ്റംബര്‍ ആറിന് ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്റ്‌സ് സ്‌പേസ് ഹാര്‍ബറില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം ഭൂമിയിലിറങ്ങും.

ജൂണ്‍ അഞ്ചിന് വിക്ഷേപിച്ച സ്റ്റാര്‍ലൈനര്‍ പേടകം ഒരു ദിവസത്തിന് ശേഷം വിജയകരമായി ബഹിരാകാശ നിലയത്തില്‍ എത്തി. ഈ യാത്രയ്ക്കിടെ ഹീലിയം ചോര്‍ച്ചയുണ്ടാവുകയുംം 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ഈ പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടകത്തെ ഇത്രയും നാള്‍ ബഹിരാകാശ നിലയത്തില്‍ തന്നെ നിലനിര്‍ത്തിയത്.

boeing starliner sunitha willams