'സുനിതയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കവേണ്ട' : നാസ

ഐ.എസ്.എസിലെ എല്ലാ യാത്രികര്‍ക്കും ഫ്‌ലൈറ്റ് സര്‍ജന്‍ പതിവായി വൈദ്യപരിശോധന നടത്താറുണ്ട്. ആര്‍ക്കും ആരോഗ്യപ്രശ്‌നമില്ലെന്നും നാസ വ്യക്തമാക്കി.

author-image
Vishnupriya
New Update
pa

ബഹിരാകാശ വാസത്തിന്റെ ഫലമായി ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ആരോഗ്യം മോശമായെന്ന വാര്‍ത്തകള്‍ തള്ളി നാസ. ആശങ്കവേണ്ടെന്നും ഇരുവരുടെയും ആരോഗ്യം നല്ലസ്ഥിതിയിലാണെന്നും നാസ പ്രതികരിച്ചു. ഐ.എസ്.എസിലെ എല്ലാ യാത്രികര്‍ക്കും ഫ്‌ലൈറ്റ് സര്‍ജന്‍ പതിവായി വൈദ്യപരിശോധന നടത്താറുണ്ട്. ആര്‍ക്കും ആരോഗ്യപ്രശ്‌നമില്ലെന്നും നാസ വ്യക്തമാക്കി.

ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പുതിയൊരു ചിത്രമാണ് സുനിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ക്കിടയാക്കിയത്. ചിത്രങ്ങളില്‍ സുനിതയുടെ കവിള്‍ തീരെ ഒട്ടിയ നിലയിലാണ്. ഇത് കണ്ട ചില ആരോഗ്യ വിദഗ്ദര്‍ ഇത് ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിന്റെ ഫലത്തിന്റെ അനന്തരഫലമാണെന്ന അഭിപ്രായവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നാസ രംഗത്തെത്തിയത്.

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ഥമാണ് സുനിത സുനിത വില്യംസുംം ബച്ച് വില്‍മോറും നിലയത്തില്‍ എത്തിയത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും അതേ പേടകത്തില്‍ തിരിച്ചിറങ്ങാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് എട്ടുദിവസംമാത്രം ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടിയിരുന്ന സുനിതയും വില്‍മോറും 153 ദിവസം അവിടെ ചെലവിട്ടുകഴിഞ്ഞു. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഇരുവരെയും തിരികെ എത്തിക്കുക.

nasa sunitha willams