പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം യുക്രൈയിൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കിയുടെ ക്ഷണപ്രകാരം 23നാണ് മോദി യുക്രയിനിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചശേഷമുള്ള മുപ്പത് വർഷങ്ങൾക്ക് ശേഷം ഇതാദ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത്.
നേരത്തെ ജൂലൈയിൽ അദേഹം റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് മോദി പറഞ്ഞിരുന്നു. യുക്രൈയിൻ സന്ദർശനത്തിനിടെ യുദ്ധവിരാമത്തിനായുള്ള ആഹ്വാനം മോദിയിൽ നിന്നും ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ലോകം.