ബഹിരാകാശ നിലയത്തിൽ സുനിതയ്ക്കും സംഘത്തിനും പുതിയ വെല്ലുവിളി ; ശ്വാസകോശത്തെ ബാധിക്കുന്ന സൂപ്പർ ബഗിനെ കണ്ടെത്തി.

വളരെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ അപകടകാരിയായിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ.

author-image
Vishnupriya
Updated On
New Update
sunita-williams
Listen to this article
0.75x 1x 1.5x
00:00 / 00:00

കാലിഫോർണിയ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പുതിയ ബാക്ടീരിയയുടെ കണ്ടെത്തൽ ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികളെ (ഐഎസ്എസ്) ആശങ്കയിലാക്കിയിരിക്കുകയാണ്.  ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസ് ശ്വാസകോശത്തെ മാരകമായി ബാധിക്കുന്നതാണ്. ഇവയെ സൂപ്പർബഗ് എന്നാണ് വിളിക്കുന്നത്.

വളരെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ അപകടകാരിയായിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. ഭൂമിയിൽ‌നിന്ന് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്.

സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും ജൂൺ 6 നാണു പുതിയ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. വില്യംസ് അടങ്ങിയ ടീമാണ് പേടകം രൂപകൽപന ചെയ്തത്. ഇരുപത്തിനാലു വർഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ്.

sunitha willams mutated superbug