വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന് മസ്‌ക്

ഞാനൊരു സാങ്കേതിക വിദഗ്ധനാണ്, കമ്പ്യൂട്ടറുകളെക്കുറിച്ച് എനിക്ക് ധാരാളം അറിവുണ്ട്' എന്ന് പറഞ്ഞ മസ്‌ക് കഴിഞ്ഞ വര്‍ഷം കേസ് നല്‍കിയ വോട്ടിംഗ് മെഷീന്‍ കമ്പനിയായ ഡൊമിനിയനെക്കുറിച്ചും പറഞ്ഞുMusk said that it is possible to manipulate the voting machine,

author-image
Prana
New Update
musk

തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക്. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ ഇലോണ്‍ മസ്‌ക് ഇവിഎമ്മിനെതിരെ ഈ പ്രസ്താവന നടത്തിയത്.ഫിലാഡല്‍ഫിയയിലെയും അരിസോണയിലെയും റിപബ്ലിക്കന്‍മാരുടെ തോല്‍വികളുമായി ബന്ധപ്പെടുത്തിയായിരുന്നു മസ്‌ക് ഈ പ്രസ്താവന നടത്തിയത്.
'ഞാനൊരു സാങ്കേതിക വിദഗ്ധനാണ്, കമ്പ്യൂട്ടറുകളെക്കുറിച്ച് എനിക്ക് ധാരാളം അറിവുണ്ട്' എന്ന് പറഞ്ഞ മസ്‌ക് കഴിഞ്ഞ വര്‍ഷം കേസ് നല്‍കിയ വോട്ടിംഗ് മെഷീന്‍ കമ്പനിയായ ഡൊമിനിയനെക്കുറിച്ചും പറഞ്ഞു. എന്നാല്‍ ഡൊമിനിയന്റെ വോട്ടിംഗ് സംവിധാനങ്ങള്‍ വോട്ടര്‍മാര്‍ പരിശോധിച്ചുറപ്പിച്ച പേപ്പര്‍ ബാലറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൊമിനിയന്‍ മെഷീനുകള്‍ കൃത്യമായ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്ന് അവരുടെ പേപ്പര്‍ ബാലറ്റുകളുടെ ഹാന്‍ഡ് കൗണ്ടുകളും ഓഡിറ്റുകളും ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇവയൊന്നും അഭിപ്രായങ്ങള്‍ മാത്രമല്ലെന്നും പരിശോധിക്കാവുന്ന വസ്തുതകളാണെന്നും മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്ക് ആധികാരിക വിവര സ്രോതസുകളെ ആശ്രയിക്കണമെന്ന് ഡൊമിനിയന്‍ ഇതിനെതിരെ പ്രതികരിച്ചു.
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ ഉറച്ച പിന്തുണയ്ക്കുന്നയാളാണ് ഇലോണ്‍ മസ്‌ക്. ട്രംപിനെ വൈറ്റ് ഹൗസില്‍ തിരിച്ചു കൊണ്ടുവരാന്‍ 75 മില്യണ്‍ യുഎസ് ഡോളര്‍ ആണ് മസ്‌ക് ട്രംപിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് സംഭാവന കൊടുത്തത്. മാധ്യങ്ങളുടെ റിപ്പോര്‍ട്ട്  പ്രകാരം 2024ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നവരില്‍ ഒരാളായി ഈ സംഭാവന മസ്‌കിനെ മാറ്റി.

musk elonmusk elon musk news