മെറ്റ എഐ ഇന്ത്യയില്‍ പുറത്തിറക്കി

ഏപ്രിലില്‍, കമ്പനി മെറ്റാ എഐയുടെ ഒരു പുതിയ പതിപ്പ് കമ്പനി ലോഞ്ച് ചെയ്തിരുന്നു.യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് ചാറ്റ്ബോട്ട് പുറത്തിറക്കുകയും ചെയ്തു

author-image
Prana
New Update
meta

META AI

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ അതിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് 'മെറ്റാ എഐ' ഇന്ത്യയില്‍ പുറത്തിറക്കി. രാജ്യത്തെ ഒരുവിഭാഗം ആള്‍ക്കാരുമായി ചാറ്റ് ബോട്ട് പരീക്ഷിച്ച് മാസങ്ങള്‍ക്കു ശേഷമാണ് കമ്പനിയുടെ ഈ നടപടി. മെറ്റയുടെ എല്ലാ ആപ്പുകളിലുമായി ഒരു ബില്യണിലധികം വരിക്കാരുടെ അടിത്തറയുള്ള രാജ്യം കമ്പനിയുടെ റ്റവും വലിയ വിപണിയാണ്.കഴിഞ്ഞയാഴ്ച, എതിരാളിയായ ഗൂഗിളും അതിന്റെ എഐ ചാറ്റ്‌ബോട്ട് ജെമിനിയുടെ മൊബൈല്‍ ആപ്പ് ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള പിന്തുണയോടെ ഇന്ത്യയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഈ മാസം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് ഈ ലോഞ്ചുകള്‍. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയുള്‍പ്പെടെ കമ്പനിയുടെ സ്യൂട്ട് ആപ്പുകളിലുടനീളം മെറ്റാ എഐ ഇംഗ്ലീഷില്‍ ലഭ്യമാകും. അടുത്തിടെ ആരംഭിച്ച വെബ്സൈറ്റ് വഴിയും ഇത് ലഭ്യമാകും.ഏപ്രിലില്‍, കമ്പനി മെറ്റാ എഐയുടെ ഒരു പുതിയ പതിപ്പ് കമ്പനി ലോഞ്ച് ചെയ്തിരുന്നു.യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് ചാറ്റ്ബോട്ട് പുറത്തിറക്കുകയും ചെയ്തു.'ഈ പുതിയ മോഡല്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റാണ് മെറ്റ എഐ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അന്ന് പറഞ്ഞിരുന്നു.

 

META AI