ഗാസ : മധ്യ ഗാസയിലെ അഭയാര്‍ഥി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അല്‍ അഖ്‌സ ആശുപത്രി പരിസരത്ത് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. താല്‍കാലികമായി ടെന്‍ഡില്‍ കഴിഞ്ഞിരുന്ന 2 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ സായുധ സംഘങ്ങളുടെ കമാന്‍ഡ് കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ സേനയുടെ വാദം.
യുദ്ധം രൂക്ഷമായ മേഖലകളില്‍ നിന്ന് പലായനം ചെയ്‌തെത്തിയവരും മാധ്യമപ്രവര്‍ത്തകരും കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തില്‍ തകര്‍ന്നതെന്ന് ഗാസയിലെ മീഡിയ ഓഫിസ് പറഞ്ഞു. രണ്ട തവണ വ്യോമാക്രമണവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 77 പേര്‍ കൊല്ലപ്പെട്ടു. 108 പേര്‍ക്കു പരുക്കേറ്റു.
യുദ്ധത്തിലെ ആകെ മരണം 32,782 ആയി. നഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്നും ബന്ദികളാക്കിയവരെ ഹമാസ് ഉടന്‍ വിട്ടയക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റര്‍ദിന പ്രസംഗത്തില്‍ വീണ്ടും ആവശ്യപ്പെട്ടു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കരുതെന്നും മാര്‍പാപ്പ അഭ്യര്‍ഥിച്ചു.