ഹമാസിനെതിരെ ഇസ്രയേൽ ഗാസയിലും റാഫയിലും നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രയേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലിദ്വീപ്.
മന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു.
ഇസ്രയേൽ പൗരന്മാർ മാലദ്വീപിൽ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി നിയമഭേദഗതികൾ വരുത്തും. പാലസ്തീന് ആവശ്യമായ സഹായങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചുവെന്നും അദേഹം പറഞ്ഞു.
ഇസ്രയേലിന്റെ പാസ്പോർട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്‌സൻ മാധ്യമങ്ങളോട് പറഞ്ഞു.
നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് ഉപസമിതി രൂപീകരിക്കും. കൂടാതെ ഫലസ്തീന്റെ ആവശ്യങ്ങൾ വിലയിരുത്താൻ പ്രത്യേക ദൂതനെ നിയോഗിക്കാനും പ്രസിഡന്റ് തീരുമാനിച്ചു. ഫലസ്തീനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയുമായി ചേർന്ന് ധനസമാഹണ കാമ്പയിൻ നടത്താനും രാജ്യവ്യാപകമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.