ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളുടെ വിലക്ക് നീക്കാൻ മാലദ്വീപ്

ഈ മാസം ആദ്യമാണ് ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ മാലദ്വീപ് തീരുമാനമെടുക്കുന്നത്. ഇസ്രായേലി സഞ്ചാരികളെ സ്ഥിരമായി വിലക്കുന്നതിന് നിയമനിർമ്മാണം നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു സർക്കാർ.

author-image
Anagha Rajeev
New Update
g
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനത്തിൽ മലക്കം മറിഞ്ഞ് മാലദ്വീപ്. തീരുമാനം പുനഃപരിശോധിക്കാൻ മാലദ്വീപ് ഒരുങ്ങുന്നതായാണ്. അറബ് വംശജരെയും വിലക്ക് ബാധിക്കുമെന്നതിനാലാണ് മാലദ്വീപ് തീരുമാനം പിൻവലിക്കാനൊരുങ്ങുന്നത്. ഇരുപത് ലക്ഷത്തോളം അറബ് മുസ്ലീങ്ങൾ ഇസ്രായേലിലുണ്ടെന്നാണ് കണക്ക്. നിരവധി പാലസ്തീനികളും ഇസ്രായേൽ പാസ്‌പോർട്ട് ഉടമകളായുണ്ട്.

ഈ മാസം ആദ്യമാണ് ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ മാലദ്വീപ് തീരുമാനമെടുക്കുന്നത്. ഇസ്രായേലി സഞ്ചാരികളെ സ്ഥിരമായി വിലക്കുന്നതിന് നിയമനിർമ്മാണം നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു സർക്കാർ. പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിലായിരുന്നു ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്. വൈകാതെ ഇത് സംബന്ധിച്ച് പ്രസിഡന്റിന്റെ ഓഫീസ് പത്രക്കുറിപ്പുമിറക്കി.

ഇപ്പോൾ രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിൽ നിന്ന് മാലദ്വീപ് പിൻവാങ്ങിയിരിക്കുന്നത്. ഇസ്രായേൽ ജൂതൻമാർ മാത്രമല്ല ഉള്ളതെന്നും അറബ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വിലക്ക് നീക്കാൻ മാലദ്വീപിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

maldives