മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; 10 നാവിക സേനാംഗങ്ങൾ മരിച്ചു

യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

author-image
Rajesh T L
Updated On
New Update
helicopter accident

അപകടത്തിൽപെട്ട ഹെലികോപ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ക്വലാലംപുര്‍: പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. 10 പേര്‍ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ (ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90-ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. അപകടത്തിൻറെ  ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച റോയല്‍ മലേഷ്യന്‍ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവന്‍ സേനാംഗങ്ങളും മരിച്ചതായി വ്യക്തമാക്കി. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും സേന അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു. 

റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ AS555SN ഫെനാക്, അഗസ്റ്റ-വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍ തകർന്നത് . കൂട്ടിയിടിക്ക് ശേഷം അഗസ്റ്റ-വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു-139 ഹെലികോപ്റ്റര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൻറെ ഇരിപ്പിടത്തിലേക്കും യൂറോകോപ്റ്റര്‍ AS555SN ഫെനാക് സമീപത്തെ നീന്തല്‍ക്കുളത്തിലേക്കുമാണ് തകര്‍ന്നുവീണത്. യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ കൊല്ലപ്പെട്ട നാവികസേനാംഗങ്ങളുടെ കുടുംബങ്ങളോട് മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ ഇബ്രാഹിം അനുശോചനമറിയിച്ചു. രാജ്യത്തിൻറെ ധീരരുടെ വേര്‍പാടില്‍ താന്‍ അതീവദുഃഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

malaysia helicopter accident