മലേഷ്യ വിസ ഫീസ് വര്‍ധിപ്പിച്ചു

പ്രവാസികളെ മലേഷ്യയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എംപ്ലേയ്‌മെന്റ് പാസിനുള്ള ഫീസ് ഏകദേശം 150% വര്‍ദ്ധിപ്പിച്ചു. 15,490 രൂപയില്‍ നിന്നും 38,727 രൂപയായാണ് നിരക്ക് കൂട്ടിയത്.

author-image
Prana
New Update
malaysia flag
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാളികളടക്കം പതിനായിരങ്ങള്‍ക്ക് തിരിച്ചടിയേകി വിസ ഫീസ് വര്‍ധിപ്പിച്ച് മലേഷ്യ. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ആശ്രിത വിസ, എംപ്ലോയ്‌മെന്റ് പാസ്, പ്രൊഫഷണല്‍ വിസിറ്റ് പാസ്, ലോംഗ് ടേം സോഷ്യല്‍ വിസിറ്റ് പാസ് തുടങ്ങിയ വിഭാഗങ്ങളെയും നിരക്ക് വര്‍ധന ബാധിക്കും. 150,000 ഇന്ത്യന്‍ തൊഴിലാളികളില്‍ ഏകദേശം 10,000 പ്രവാസികള്‍ ഐടി, നിര്‍മാണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്വാലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
മലേഷ്യന്‍ വിസയ്ക്കുള്ള പുതിയ ഫീസ് വിവരങ്ങള്‍ ചുവടെ:
പ്രവാസികളെ മലേഷ്യയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എംപ്ലേയ്‌മെന്റ് പാസിനുള്ള ഫീസ് ഏകദേശം 150% വര്‍ദ്ധിപ്പിച്ചു. 15,490 രൂപയില്‍ നിന്നും 38,727 രൂപയായാണ് നിരക്ക് കൂട്ടിയത്. 60 മാസം വരെയുള്ള കരാറുകള്‍ക്കാണ് എംപ്ലോയ്‌മെന്റ് പാസ് നല്‍കുന്നത്. വിദഗ്ധരായ വിദേശ പൗരന്മാര്‍ക്ക് മലേഷ്യയില്‍ ഒരു പ്രത്യേക തൊഴില്‍ ദാതാവിന് വേണ്ടിയും ഒരു പ്രത്യേക പദവിയിലും ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒരു വര്‍ക്ക് പെര്‍മിറ്റാണ എംപ്ലോയ്‌മെന്റ് പാസ് . മാനേജീരിയല്‍, ടെക്‌നിക്കല്‍ അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കാണ് ഇത് നല്‍കുന്നത്.
കുറഞ്ഞത് 2 ലക്ഷം രൂപ ശമ്പളമുള്ളവര്‍ക്ക് ആശ്രിതരെയും (ഭാര്യ, കുട്ടികള്‍) കൊണ്ടുവരാനും വിദേശ വീട്ടുജോലിക്കാരെ നിയമിക്കാനും അനുവദിക്കുന്ന കാറ്റഗറി ഒന്ന് വിഭാഗത്തില്‍ ആശ്രിത പാസുകളുടെ ഫീസ് വര്‍ധിച്ചിട്ടുണ്ട്. 8713 രൂപയില്‍ നിന്നും 9681 രൂപയായാണ് നിരക്ക് കൂട്ടിയത്. ഇതിനുപുറമെ, മലേഷ്യയില്‍ സേവനങ്ങള്‍ നല്‍കുന്നതോ പരിശീലനം നേടുന്നതോ ആയ വിദേശ പ്രൊഫഷണലുകള്‍ക്കുള്ള പ്രൊഫഷണല്‍ വിസിറ്റ് പാസ് നിരക്കും പരിഷ്‌ക്കരിച്ചിട്ടുണ്ട്. 15,490 രൂപയില്‍ നിന്നും 23,235 രൂപയായാണ് നിരക്ക് കൂട്ടിയത്.

fee malaysia visa