വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ

പ്രവാസികളെ മലേഷ്യയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എംപ്ലേയ്മെൻറ് പാസിനുള്ള ഫീസ് ഏകദേശം 150% വർദ്ധിപ്പിച്ചു. 15,490 രൂപയിൽ നിന്നും 38,727 രൂപയായാണ് നിരക്ക് കൂട്ടിയത്.

author-image
Prana
New Update
flight tickets
Listen to this article
0.75x 1x 1.5x
00:00 / 00:00

വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ആശ്രിത വിസ, എംപ്ലോയ്മെൻറ് പാസ്, പ്രൊഫഷണൽ വിസിറ്റ് പാസ്, ലോംഗ് ടേം സോഷ്യൽ വിസിറ്റ് പാസ് തുടങ്ങിയ വിഭാഗങ്ങളെയും നിരക്ക് വർധന ബാധിക്കും. 150,000 ഇന്ത്യൻ തൊഴിലാളികളിൽ ഏകദേശം 10,000 പ്രവാസികൾ ഐടി, നിർമാണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. പ്രവാസികളെ മലേഷ്യയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എംപ്ലേയ്മെൻറ് പാസിനുള്ള ഫീസ് ഏകദേശം 150% വർദ്ധിപ്പിച്ചു. 15,490 രൂപയിൽ നിന്നും 38,727 രൂപയായാണ് നിരക്ക് കൂട്ടിയത്. 60 മാസം വരെയുള്ള കരാറുകൾക്കാണ് എംപ്ലോയ്മെൻറ് പാസ് നൽകുന്നത്. വിദഗ്ധരായ വിദേശ പൗരന്മാർക്ക് മലേഷ്യയിൽ ഒരു പ്രത്യേക തൊഴിൽ ദാതാവിന് വേണ്ടിയും ഒരു പ്രത്യേക പദവിയിലും ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു വർക്ക് പെർമിറ്റാണ എംപ്ലോയ്മെൻറ് പാസ് . മാനേജീരിയൽ, ടെക്നിക്കൽ അല്ലെങ്കിൽ എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് ഇത് നൽകുന്നത്.

malaysia