ലണ്ടനില്‍ മലയാളിയായ പത്തുവയസ്സുകാരിക്ക് അജ്ഞാതന്റെ വെടിയേറ്റു; തലയ്ക്ക് ഗുരുതരപരിക്ക്‌

തലയ്ക്ക്  ഗുരുതര പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയായാക്കി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അജ്ഞാതരായ ആക്രമികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം.

author-image
Vishnupriya
Updated On
New Update
murder case

പ്രതീകാത്മക ചിത്രം

കൊച്ചി: ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മറിയത്തിനാണ് (10)  വെടിയേറ്റിയത്. തലയ്ക്ക് 
ഗുരുതര പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയായാക്കി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അജ്ഞാതരായ ആക്രമികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം.

london shootting malayalee child