യന്ത്രത്തകരാര്‍; ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക്  പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

യന്ത്രത്തകരാര്‍ മൂലം ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയില്‍ തിരിച്ചിറക്കിയത്.

author-image
Prana
New Update
flights
Listen to this article
0.75x 1x 1.5x
00:00 / 00:00

യന്ത്രത്തകരാര്‍ മൂലം ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയില്‍ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് 036 വിമാനമാണ് യന്ത്രതകരാര്‍ മൂലം തിരിച്ചിറക്കിയത്. സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.
രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിന്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.
വിമാനത്തിന്റെ തകരാര്‍ ഒന്നര മണിക്കൂറിനുള്ളില്‍ പരിഹരിച്ചാല്‍ യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ കൊണ്ടുപോകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു.

 

karipur airport soudi arabia flight cancellation