യുഎന്‍ സഹായം തേടി ലബനന്‍

ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഒരു ദശലക്ഷം ആളുകള്‍ പ്രാന്തവത്കരിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയോട് സഹായം തേടുന്നുവെന്നും അദ്ദേഷം പറഞ്ഞു.

author-image
Prana
New Update
najib mikati

ലെബനന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിഖാത്തി. ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഒരു ദശലക്ഷം ആളുകള്‍ പ്രാന്തവത്കരിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയോട് സഹായം തേടുന്നുവെന്നും അദ്ദേഷം പറഞ്ഞു.
രാജ്യം ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന വിനാശകരമായ യുദ്ധം കാരണം ഒരു ദശലക്ഷം ആളുകള്‍ പലായനം ചെയ്തിട്ടുണ്ട്. അവര്‍ക്ക് അടിസ്ഥാന പിന്തുണ നല്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് കൂടുതല് സഹായം നല്‍കണമെന്നും യുഎന് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ശക്തിപ്പെടുത്തിയതോടെ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.

 

israel un lebanon