ടെല്‍അവീവ്: ഇസ്രയേലിലെ ഹെര്‍സ്ലിയയില്‍ ഡ്രോണ്‍ ആക്രമണവുമായി ലെബനന്‍. ആക്രമണത്തില്‍ ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലബനനില്‍ നിന്ന് തൊടുത്ത രണ്ട് ഡ്രോണുകളില്‍ ഒരെണ്ണമാണ് ഇസ്രയേല്‍ കെട്ടിടത്തില്‍ പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിര്‍ത്തി കടന്ന നിമിഷം മുതല്‍ ഡ്രോണുകളെ ട്രാക്ക് ചെയ്തിരുന്നുവെന്നും അവയിലൊന്ന് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും സൈന്യം പറയുന്നു. രണ്ടാമത്തെ ഡ്രോമ്# തടയാന്‍ കഴിയാത്തത് എന്തുകൊണ്ടന്നതില്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
യോം കിപ്പൂരിലെ റിട്ടയര്‍മെന്റ് ഹോമിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ തീ പടര്‍ന്നുവെന്നും ചില ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് നിക്കാരാഗുവ പറഞ്ഞു. ഗാസയ്ക്ക് നേരെ വംശഹത്യയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് നിക്കാരാഗുവ പ്രസിഡന്റ് പറഞ്ഞു.