കുവൈറ്റ് തീപിടുത്തം ഏറെ ദുഃഖകരം; മുഖ്യമന്ത്രിയുടെ അനുശോചനം; നോർക്ക ഹെൽപ്പ് ഡസ്‌ക്ക് തുടങ്ങി

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

കുവൈത്തിലെ മംഗഫിൽ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടുത്തത്തിലുണ്ടായ മരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി,മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

നോർക്ക റൂട്ട്‌സ് ഹെൽപ്പ് ഡസെ്ക്ക് തുടങ്ങി.

നമ്പരുകൾ:-

അനുപ് മങ്ങാട്ട് +965 90039594

ബിജോയ് +965 66893942

റിച്ചി കെ ജോർജ് +965 60615153

അനിൽ കുമാർ +965 66015200

തോമസ് ശെൽവൻ +965 51714124

രഞ്ജിത്ത് +965 55575492

നവീൻ +965 99861103

അൻസാരി +965 60311882

ജിൻസ് തോമസ് +965 65589453,

സുഗതൻ – +96 555464554, ജെ.സജി – + 96599122984.

ഇക്കാര്യത്തിൽ പ്രവാസികേരളീയർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

kuwaith fire