കുവൈത്തിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം

അതേസമയം, കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം അടുത്തയാഴ്ച തുടങ്ങും. മരിച്ചവരുടെ ആശ്രിതർക്കായിരിക്കും ആദ്യം സഹായം നൽകുക.

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ച് കുവൈത്ത് ഭരണകൂടം. 12.5 ലക്ഷം രൂപയാണ് സഹായമായിണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രവാസി മലയാളി കെ.ജി.ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസ സ്ഥലത്തുണ്ടാ തീപിടിത്തത്തിൽ 25 മലയാളികൾ ഉൾപ്പെടെ അമ്പതുപേർക്ക് ജീവൻ നഷ്ടമായിരുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസി വഴിയായിരിക്കും തുക കൈമാറുക.

അതേസമയം, കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം അടുത്തയാഴ്ച തുടങ്ങും. മരിച്ചവരുടെ ആശ്രിതർക്കായിരിക്കും ആദ്യം സഹായം നൽകുക. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങി. പ്രത്യേക നടപടിക്രമങ്ങൾ രൂപീകരിച്ച് അതുപ്രകാരമായിരിക്കും പണം വിതരണം ചെയ്യുക.

kuwait tragedy