കിം ജോങ് ഉന്‍ എന്ന കൊടും ഭീകരനായ ഏകാധിപതിയുടെ ഭരണത്തില്‍ അടങ്ങിയൊതുങ്ങിയ കഴിഞ്ഞിരുന്ന സൈനികരാണ്.അല്പം സ്വാതന്ത്ര്യം കിട്ടിയതോടെ സകല നിയന്ത്രണവും നഷ്ടമായി.യുക്രൈന്‍ യുദ്ധത്തില്‍,റഷ്യയെ സഹായിക്കാനാണ് ഉത്തര കൊറിയ സൈനികരെ അയച്ചത്.റഷ്യയില്‍ എത്തി,ശുദ്ധവായു ശ്വസിച്ച സൈനികര്‍ അല്പ സ്വല്പം സുകുമാരകലകള്‍ വശത്താക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.കൊടും യുദ്ധത്തിനിടയിലും സൈനികരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലാണത്രേ.പോണ്‍ വീഡിയോകള്‍ കാണലാണ് ഇപ്പോഴത്തെ സൈനികരുടെ ഹോബി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉത്തര കൊറിയയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് കര്‍ശന നിയന്ത്രണമുണ്ട്. റഷ്യയില്‍ അണ്‍ലിമിറ്റഡാണ് ഇന്റര്‍നെറ്റ്.ഇതോടെയാണ് പോണ്‍ വീഡിയോകള്‍ കാണാനുള്ള കൊതിമൂത്ത് മുഴുവന്‍ സമയവും അശ്ലീല ചിത്രങ്ങള്‍ കാണുന്നത്.ഫിനാന്‍ഷ്യല്‍ ടൈംസിലെ ഫോറിന്‍ അഫയേഴ്സ് കമന്റേറ്റേറ്ററായ ഗിഡിയന്‍ റാച്ച്മാനാണ് ഈ വിഷയത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയന്‍ സൈനിക സംഘത്തിലെ ഏകദേശം 10,000 സൈനികര്‍ അഡള്‍ട്ട് ഒണ്‍ലി കണ്ടന്റുകളോട് അമിത താല്‍പര്യമുള്ളവരാണ്.
റഷ്യയില്‍ വിന്യസിച്ചിരിക്കുന്ന ഉത്തര കൊറിയന്‍ സൈനികര്‍ക്ക് മുമ്പ് തടസ്സമില്ലാതെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, അവര്‍ റഷ്യയില്‍ എത്തിയതോടെ നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇന്റര്‍നെറ്റ് ലഭ്യമായി തുടങ്ങി.ഇതോടെ സൈനികര്‍ കൂടുതല്‍ സമയവും പോണ്‍ വീഡിയോകള്‍ കാണുന്നതില്‍ താല്‍പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.എക്‌സിലെ ഒരു പോസ്റ്റില്‍ ഗിഡിയന്‍ റാച്ച്മാന്‍ കുറിച്ചു.ഉത്തര കൊറിയയില്‍ പൗരന്മാര്‍ക്ക് വളരെ പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യത മാത്രമേയുള്ളൂ.കൂടാതെ പോണ്‍സൈറ്റുകളും മറ്റും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തര കൊറിയക്കാര്‍ക്ക് 28 വെബ്സൈറ്റുകള്‍ മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ. അവയില്‍ കൂടുതലും സര്‍ക്കാര്‍ നടത്തുന്ന മാധ്യമങ്ങളും സുപ്രീം നേതാവ് കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വിവരങ്ങളുമാണ്.റഷ്യയിലെത്തിയ സൈനികര്‍ക്ക് ആദ്യമായി അനിയന്ത്രിതമായ ഇന്റര്‍നെറ്റ് ആക്സസ് ലഭിച്ചതോടെയാണ് അശ്ലീല സൈറ്റുകള്‍ കയറാനുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചത്.ഉക്രൈനുമായുള്ള റഷ്യയുടെ അതിര്‍ത്തിക്ക് സമീപം 10,000 കണക്കിന് ഉത്തര കൊറിയന്‍ സൈനികരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.