ജോണ്‍ ഹോപ്പ്ഫീല്‍ഡിനും ജെഫ്രി ഹിന്റണും ഭൗതിക ശാസ്ത്ര നൊബേല്‍

നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹമായത്. നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹമായത്.

author-image
Prana
New Update
nobel for physics

2024ലെ ഭൗതികശാസ്ത്ര നൊബേല്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണും പങ്കിട്ടു. നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹമായത്.
നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് പ്രാപ്തമാക്കിയ മൗലികമായ കണ്ടെത്തലുകള്‍ക്കും നൂതനാവിഷ്‌കാരങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും ബഹുമതി നല്‍കുന്നതെന്ന് നൊബേല്‍ അക്കാദമി അറിയിച്ചു. ഭൗതികശാസ്ത്രത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് മെഷീന്‍ ലേണിങ്ങിന്റെ അടിസ്ഥാനരീതികള്‍ ഇരുവരും വികസിപ്പിച്ചത്
ഡേറ്റയില്‍ ചിത്രങ്ങളും മറ്റു തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനര്‍നിര്‍മിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി ജോണ്‍ ഹോപ്പ്ഫീല്‍ഡ് സൃഷ്ടിച്ചു. ജെഫ്രി ഹിന്റണാവട്ടെ, ഡേറ്റയില്‍ സ്വയമേവ വസ്തുക്കള്‍ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങള്‍ തിരിച്ചറിയുന്നതുപോലുള്ള ജോലികള്‍ ചെയ്യാനും കഴിയുന്ന രീതി ആവിഷ്‌കരിച്ചു
ഭൗതികശാസ്ത്രത്തിനുള്ള കഴിഞ്ഞവര്‍ഷത്തെ നൊബേല്‍ മൂന്നുപേരാണ് പങ്കിട്ടത്. പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്

artificial intelligence nobel prize physics