കിഴക്കൻ സമുദ്രമേഖലയിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചതിനു പിന്നാലെ ജാപ്പനീസ് കോസ്റ്റ് ഗാർഡ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബാലിസ്റ്റിക് മിസൈൽ എന്ന് തോന്നിപ്പിക്കുന്ന തരം മിസൈൽ ആണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച (ഏപ്രിൽ 22) ആണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്.
ജപ്പാൻ്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ ഏരിയയ്ക്ക് പുറത്ത് പ്രൊജക്‌ടൈൽ ഇറങ്ങിയതായി തോന്നുന്നുവെന്ന് NHK ബ്രോഡ്‌കാസ്റ്റർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ പുറത്തു വിട്ടിട്ടില്ല.