ഇസ്രയേലിന്റെ ആയുധം തീരുന്നു; അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചാകര!

ഇറാന്‍- ഇസ്രായേല്‍ യുദ്ധം ആഗോളതലത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിക്കും ആയുധ, ഇന്ധന ക്ഷാമത്തിനുമൊക്കെ വഴിയൊരുക്കിയിരിക്കുന്നു. അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി നാലിലധികം ശത്രുക്കളെ ഒരേസമയം നേരിടുന്ന ഇസ്രയേലിന് കടുത്ത ആയുധക്ഷാമം ഉണ്ടായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

author-image
Rajesh T L
New Update
kj

ഇറാന്‍- ഇസ്രായേല്‍ യുദ്ധം ആഗോളതലത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിക്കും ആയുധ, ഇന്ധന ക്ഷാമത്തിനുമൊക്കെ വഴിയൊരുക്കിയിരിക്കുന്നു. അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി നാലിലധികം ശത്രുക്കളെ ഒരേസമയം നേരിടുന്ന ഇസ്രയേലിന് കടുത്ത ആയുധക്ഷാമം ഉണ്ടായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇനിയും ആയുധ ശേഖരത്തിലേക്ക് എണ്ണം കൂട്ടാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേലിന് അത് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇതിനായി ഇസ്രയേല്‍ കൂടുതലും ആശ്രയിക്കുന്നത് ഇന്ത്യന്‍ കമ്പനികളെയാണെന്നാണ് റിപ്പോര്‍ട്ട്.  ഇതോടെ ഇന്ത്യയുടെ അഞ്ച് കമ്പനികള്‍ക്ക് ഓഹരി വിപണിയിലും വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ അഞ്ച് കമ്പനികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോക മാദ്ധ്യമങ്ങളും പുറത്തുവിട്ടുകഴിഞ്ഞു.

അതില്‍ എടുത്തുപറയേണ്ടത് ഭാരത് ഇലക്ട്രോണിക്‌സിന്റെ സേവനങ്ങളാണ്. എയ്റോസ്പേസ്, ഡിഫന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു നവരത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ടോണിക്സ്. ഗ്രൗണ്ട്, എയ്റോസ്പേസ് ആപ്ലിക്കേഷനുകള്‍ക്കായി വിപുലമായ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രമുഖരാണ് ഇവര്‍.

നാവിഗേഷന്‍ സംവിധാനങ്ങള്‍, പ്രതിരോധ കമ്മ്യൂണിക്കേഷന്‍ ഉല്‍പ്പന്നങ്ങള്‍, ലാന്‍ഡ് അധിഷ്ഠിത റഡാറുകള്‍, നാവിക സംവിധാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍, ഏവിയോണിക്‌സ്, ഇലക്ട്രോ ഒപ്റ്റിക്‌സ്, ടാങ്ക് & കവചിത യുദ്ധ വാഹന ഇലക്ട്രോണിക് സംവിധാനങ്ങള്‍, ആയുധ സംവിധാനങ്ങള്‍, സിമുലേറ്ററുകള്‍ എന്നിവ പ്രധാനമാണ്.

2,08,547 കോടി രൂപയാണ് വിപണിമൂല്യം. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 20.11 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വരുമാനം 3,533 കോടിയായിരുന്നു. 2025 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇത് 4,244 കോടിയായി. ഇതേ കാലയളവില്‍ ലാഭം 539 കോടിയില്‍ നിന്ന് 791 കോടിയായി.

മറ്റൊന്ന് എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ് ആണ്. ്യത്യസ്ത തരം ബാറ്ററികള്‍, ഇ- മൊബിലിറ്റി, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, സേവനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നകമ്പനിയാണിത്. വ്യാവസായിക ബാറ്ററികള്‍, ഇലക്ട്രോണിക്സ്, പ്രതിരോധം, വ്യോമയാന ബാറ്ററികള്‍ എന്നിവയിലാണ് കൂടുതലും ശദ്ധ.

17,100 കോടി രൂപയാണ് വിപണിമൂല്യം. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളിലേക്ക് അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, മറ്റ് സൈനിക ഉപകരണങ്ങള്‍ തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന ബാറ്ററികളും മറ്റ് ഉപകരണങ്ങളും നല്‍കുന്നുണ്ട്.

വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 11.27 ശതമാനം വര്‍ധിച്ചു. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വരുമാനം 467 കോടിയായിരുന്നു. 2025 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇത് 520 കോടിയായി. ലാഭം ഇതേ കാലയളവില്‍ 52 കോടിയില്‍ നിന്ന് 80 കോടിയായി.

ഇനി എച്ച്ബിഎല്ലിലേക്ക് വന്നാല്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടമാണ് അവര്‍ കൊയ്തിരിക്കുന്നത്. അടുത്തകാലത്തായി അവരുടെ നിലവിലെ ഓഹരി വില: 605 രൂപയായി ഉയര്‍ന്നിട്ടുണ്്.

മറ്റൊന്ന് ഭാരത് ഡൈനാമിക്‌സാണ്.മിസൈലുകളും അനുബന്ധ പ്രതിരോധ ഉപകരണങ്ങളായ ടോര്‍പ്പിഡോ അഡ്വാന്‍സ്ഡ് ലൈറ്റ്വെയ്റ്റ്, മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈലുകള്‍, ക്വിക്ക്-റിയാക്ഷന്‍ ഉപരിതല-ടു-എയര്‍ മിസൈലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ പ്രമുഖര്‍ ആണിവര്‍.

43,620 കോടി രൂപയാണ് വിപണിമൂല്യം. ആന്റി സബ്മറൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലൈറ്റ് വെയ്റ്റ് ടോര്‍പിഡോകള്‍ ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 36 ശതമാനം ഇടിഞ്ഞതായും കാണിക്കുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വരുമാനം 297.72 കോടിയായിരുന്നു. 2025 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇത് 191.70 കോടിയായി. ഇതേ കാലയളവില്‍ ലാഭം 41.82 കോടിയില്‍ നിന്ന് 7.22 കോടിയായിട്ടുമുണ്ട്.

 

tjh

ടൈറ്റന്‍ കമ്പനിയെക്കുറിച്ച് പറയുകയാണെങ്കില്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഈ കമ്പനി അന്തരിച്ച ചെയര്‍മാന്‍ രത്തിന്‍ ടാറ്റയുടെ ഇച്ഛാശക്തിയുടെ വിജയമാണ് കാണിക്കുന്നത്. മുന്‍നിര ലൈഫ്സ്റ്റൈല്‍ കമ്പനിയാണ്. ടൈറ്റന്‍, ഫാസ്ട്രാക്ക്, ടൈറ്റാന്‍ ഐ+, ഹീലിയോസ്, കാരറ്റ്ലെയ്ന്‍ തുടങ്ങിയ വിശ്വസ്തവും അറിയപ്പെടുന്നതുമായ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നു. അനുബന്ധ സ്ഥാപനമായ ടൈറ്റന്‍ എന്‍ജിനീയറിംഗ് & ഓട്ടോമേഷന്‍ ലിമിറ്റഡ് വഴി, എയ്റോസ്പേസ്, പ്രതിരോധം, ഓട്ടോമേഷന്‍, മെഷീന്‍ ബില്‍ഡിംഗ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

3,12,052 കോടി രൂപയാണ് വിപണിമൂല്യം. അന്തര്‍വാഹിനികള്‍, ഡ്രോണുകള്‍, മറ്റ് സൈനിക വാഹനങ്ങള്‍ തുടങ്ങിയ പ്രതിരോധ ആവശ്യങ്ങള്‍ക്ക് നിര്‍ണായകമായ ഊര്‍ജ്ജ സംഭരണ സൊല്യൂഷനുകള്‍ നല്‍കുന്നു. ബാറ്ററി അടക്കം കയറ്റുമതി ചെയ്യുന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 11.51 ശതമാനം വര്‍ധിച്ചു. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വരുമാനം 11,897 കോടിയായിരുന്നു. 2025 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇത് 13,266 കോടിയായി. അതേസമയം ഇതേ കാലയളവില്‍ ലാഭം 756 കോടിയില്‍ നിന്ന് 715 കോടിയായി.

കൂടാതെ ഭാരത് ഫോര്‍ജിനും ഇസ്രയേലില്‍ നിന്ന് ആവശ്യമേറെയാണ്.വ്യാവസായിക മേഖലകള്‍ക്കായി ഘടക നിര്‍മ്മാണവും, വില്‍പ്പനയും ചെയ്യുന്ന പ്രമുഖര്‍. ഓട്ടോമോട്ടീവ്, റെയില്‍വേ, പ്രതിരോധം, നിര്‍മ്മാണം, ഖനനം, എയ്റോസ്പേസ്, മറൈന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

70,680 കോടി രൂപയാണ് വിപണിമൂല്യം. ആഗോള പ്രതിരോധ വിപണികളിലേക്ക് പീരങ്കികള്‍, ആയുധ സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍ തുടങ്ങി നിരവധി ഉപസംവിധാനങ്ങളും ഘടകങ്ങളും കയറ്റുമതി ചെയ്യുന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 5.29 ശതമാനം വര്‍ധിച്ചു. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വരുമാനം 3,877 കോടിയായിരുന്നു.

india weapons india-israel relationship