ഹിസ്ബുള്ളയ്‌ക്കെതിരേ ഇസ്രയേലിന്റെ പെണ്‍പുലികള്‍: വൈറലായി വ്യോമാക്രമണ വീഡിയോ

. തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിന് പുറത്തും ഹിസ്ബുള്ള ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ ആയുധ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു

author-image
Rajesh T L
New Update
uhh

തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിന് പുറത്തും ഹിസ്ബുള്ള ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ ആയുധ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോവാന്‍  ഇസ്രായേലി സൈന്യത്തിന്റെ വക്താവ് അറബിയില്‍ മുന്നറിയിപ്പ് നല്‍കിയതിന് ഒരു മണിക്കൂറിന് ശേഷമാണ് ആക്രമണം നടത്തിയത്. അതേസമയം, ആക്രമണത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് വ്യോമാക്രമണത്തിന് പോയ 19കാരി ജൂത യുവതിയുടെ വീഡിയോയാണ്.  

We are crossing th border into southern lebanon. to see what has hezbollah been doing in the villages of southern lebanon. എന്ന ക്യാപ്ഷനോടെയാണ് ഐഡിഎഫ് പെണ്‍പുലി വ്യോമാക്രണത്തിന് പോവുന്ന ദൃശ്യങ്ങള്‍ പങ്ക് വച്ചത്. 
ഹിസ്ബുള്ളയുടെ ആയുധ സംഭരണ തുരങ്കങ്ങള്‍ ഞങ്ങള്‍ തകര്‍ത്തെറിയും.വീടുകളുടേയും ആശുപത്രികളുടേയും മറ്റ് കെട്ടിടങ്ങളുടേയും അടിയില്‍ ടണല്‍ ഉണ്ടാക്കി അതിലിരുന്ന് ആക്രമണം നടത്തുന്ന ഹിസ്ബുള്ള സംഘത്തിന്റെ നിഴല്‍ യുദ്ധത്തിന്റെ തെളിവ് ലോകത്തിന് കാണിച്ച് കൊടുക്കാനാണ് ദൃശ്യങ്ങള്‍ പരസ്യമാക്കുന്നതെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയെന്ന് കണ്ടെത്താനായി ഞങ്ങള്‍ അതിര്‍ത്തി ഭേദിച്ചെത്തിരിക്കുകയാണ്. ഈ ഭാഗത്തുള്ള വീടുകള്‍ക്കടിയില്‍ ആണ് ഇത്തരത്തിലുള്ള തുരങ്കങ്ങള്‍ തീര്‍ത്തിരിക്കുന്നതെന്നും യുവതി പറയുന്നുണ്ട്.ഇറാന്‍ പിന്തുണയേകുന്ന ഹിസ്ബുള്ള തീവ്രവാദികള്‍ ആഴ്ചകളോളം താമസിച്ചത് ഈ തുരങ്കത്തിലാണെന്നും അത്രമേല്‍ മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്നും വിഡിയോയില്‍ സൈന്യം പറയുന്നു.

ഇരുമ്പില്‍ തീര്‍ത്ത വാതിലുള്ള 100 മീറ്റര്‍ നീളം വരുന്ന തുരങ്കമാണ് ഹിസ്ബുള്ള തെക്കന്‍ ലെബനനില്‍ നിര്‍മിച്ചിരിക്കുന്നത്. ഫങ്ഷനിങ് മുറികള്‍, ബെഡ് റൂം, ബാത് റൂം, ജനറേറ്റര്‍ സ്‌റ്റോറേജ് മുറി, ഇരുചക്രവാഹനങ്ങള്‍, വാട്ടര്‍ ടാങ്ക്, എന്നിവക്കു പുറമേ എകെ 47 തോക്കുകളും തുരങ്കത്തില്‍ തയ്യാറാക്കിവച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ എവിടെ നിന്നും ചിത്രീകരിച്ചതാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകില്ലെങ്കിലും പട്ടാളക്കാരി ഓരോ ഭാഗവും കാണിച്ച് വിശദീകരിക്കുകയാണ് വിഡിയോയില്‍. 

അതേസമയം, വടക്കന്‍ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മലയോര മേഖലയായ ഐതൂവില്‍നിന്ന് വലിയ പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നടിയുകയും കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു.

ഏതാനും മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കും മറ്റ് അവശിഷ്ടങ്ങള്‍ക്കും അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം.എന്നാല്‍, ഒരു ദയാദാക്ഷിണ്യവുമില്ലാതെ ലബനാനിലെ മുഴുവന്‍ പ്രദേശങ്ങളിലും ആക്രമണം തുടരുമെന്ന് കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഹിസ്ബുല്ല ആക്രമണം നടന്ന വടക്കന്‍ ഇസ്രായേലിലെ സൈനിക താവളം സന്ദര്‍ശിച്ച ശേഷമായിരുന്നു നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

സൈനിക താവളത്തിനുനേരെയുള്ള ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഇസ്രായേല്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, മധ്യ ഇസ്രായേലിലും ഹിസ്ബുല്ലയുടെ വ്യോമാക്രമണം തുടരുകയാണ്. ഇന്ന് ലബനാന്‍ അതിര്‍ത്തി കടന്ന് മൂന്ന് മിസൈലുകള്‍ എത്തിയതായി ഐഡിഎഫ് അറിയിച്ചു. തിങ്കളാഴ്ച ഹിസ്ബുല്ല 115 മിസൈലുകള്‍ ഇസ്രായേലിലേക്ക് അയച്ചിരുന്നു. മേഖലയില്‍നിന്നെല്ലാം ആളുകള്‍ ബോംബ് ഷെല്‍റ്ററുകളിലേക്കു മാറിയിരിക്കുകയാണ്.

Drone attack israel hizbulla conflict