ഈ മാസം മുതല്‍ ഗസ്സയില്‍ ഒരു മെഡിക്കല്‍ സഹായവും എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഗസ്സയിലേക്കുള്ള സഹായ പ്രവാഹം സുഗമമാക്കുമെന്ന് ഇസ്രയേല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഉറപ്പ് നല്‍കിയിട്ടും, അധിനിവേശ സൈന്യം റഫയിലേക്ക് നീങ്ങിയതിനു ശേഷം ആരോഗ്യ സഹായങ്ങളൊന്നും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടനാ വക്താവ് താരിക് ജസരെവിക് യു എന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇസ്രയേല്‍, റഫ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ആരോഗ്യ സൗകര്യങ്ങള്‍ തീര്‍ത്തും ശോഷിച്ചിരിക്കുകയാണെന്നും ഇത് അടച്ചുപൂട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.