ഗസയിലെ ഇസ്രായേല്‍ ആക്രമണം; 19 ദിവസത്തിനിടെ 770 മരണം

ഗസ്സയിലും ലബനാനിലും വെടിനിര്‍ത്തലിന് ശ്രമം തുടരുമെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ക്കു മുമ്പാകെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ ഉറപ്പ് നല്‍കി.

author-image
Prana
New Update
israel attack in gaza

ഉപരോധത്തിലമര്‍ന്ന ജബാലിയ, ദേര്‍ അല്‍ ബലാഹ് ഉള്‍പ്പെടെ വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ 19 ദിവസത്തിനിടെ പ്രദേശത്ത് കൊല്ലപ്പെടുന്ന പലസ്തീനികളടെ എണ്ണം 770 കവിയുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗസ്സയിലും ലബനാനിലും വെടിനിര്‍ത്തലിന് ശ്രമം തുടരുമെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ക്കു മുമ്പാകെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ ഉറപ്പ് നല്‍കി. എന്നാല്‍ നിലവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സാധ്യത കുറവാണെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഇറാനെ ആക്രമിക്കാന്‍ വ്യോമസേന പരിശീലനം തുടരുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്നലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് നേരെയും വ്യോമാക്രമണം നടന്നു. സംഭവത്തില്‍ നിരവധി ആളുകള്‍ മരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ആക്രമണം നടന്നു. ജബാലിയയിലെ ഇസ്രായേല്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു. ആക്രമണഭീതിയില്‍ ആയിരങ്ങളാണ് പ്രദേശത്തു നിന്ന് ലക്ഷ്യമറിയാതെ പലായനം ചെയ്തത്.

death israel and hamas conflict gaza israel airstrike