ഇസ്രയേല്‍ വ്യോമാക്രമണം: പലസ്തീനില്‍ 5 മരണം

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍. തുള്‍ക്കാരാം നഗരത്തിന് സമീപത്തുള്ള നുര്‍ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
Prana
New Update
israel palestines conflict
Listen to this article
0.75x 1x 1.5x
00:00 / 00:00

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍. തുള്‍ക്കാരാം നഗരത്തിന് സമീപത്തുള്ള നുര്‍ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിര്‍ണായക ഇടത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ വെസ്റ്റ് ബാങ്കിന് നേരെയും ഇസ്രയേല്‍ ആക്രമണം രൂക്ഷമാണ്.അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഗാസയിലെ സമൂദ്രതീരവും അഭയകേന്ദ്രമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഖാന്‍ യൂനിസിലെ ബീച്ചില്‍ താല്‍കാലിക ടെന്റുകളില്‍ നിരവധി പേരാണ് അഭയം തേടിയിരിക്കുന്നത്. നേരത്തെ ഗാസ അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡന്‍ വിശദമാക്കിയത്.

 

 

Israel palestine conflict israel palestine war