ബെയ്‌റൂട്ടിനെ പുകച്ച് ഇസ്രയേല്‍; ഇറാനെ തകര്‍ക്കാന്‍ യുദ്ധകാല മന്ത്രിസഭ

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍, ലെബനനില്‍ കനത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

author-image
Rajesh T L
New Update
war

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍, ലെബനനില്‍ കനത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 120 ഓളം പേര്‍ക്ക് പരിക്കുണ്ട്. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ നാഖൂറയിലെ പ്രധാന താവളത്തിനുനേരെ ഇസ്രയേല്‍ സേന വെടിവയ്പ്പ് നടത്തിയതില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് നിന്ന് നിരവധി സിവിലിയന്‍മാരെ മാറ്റിപാര്‍പ്പിച്ചതായി ലബനന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇറാനെതിരെ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ്് ജോ ബൈഡന്‍ ഇസ്രായേലിന് അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ സുദീര്‍ഘമായ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് യുഎസ്-ഇസ്രയേല്‍ സംഭാഷണം നടന്നത്. ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ യുഎസ് പിന്തുണയ്ക്കില്ലെന്ന ബൈഡന്റെ പ്രസ്താവന ഇസ്രയേലിന് ആശങ്കയുളവാക്കുന്നതായിരുന്നു. യുഎസ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഇറാന് മേല്‍ അത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് യുഎസിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ തുടര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ്. പിന്നീട് ബൈഡന്‍ നിലപാട് മാറ്റിയതോടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

അതേസമയം ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹിസ്ബുള്ളയുടെ ഏകോപന യൂണിറ്റിന്റെ മേധാവിയായ വഫീഖ് സഫയെ വധിക്കാനാണ് ഇത്രയും വലിയൊരു സൈനിക നീക്കം ഇസ്രയേല്‍ നടത്തിയത്. ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു എങ്കിലും വഫീഖ് സഫ രക്ഷപ്പടുകയായിരുന്നു.

waar

ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് ഇയാള്‍ ഒളിച്ചിരിക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം നടന്നത്. ഇതിന് തൊട്ടു മുമ്പ് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ തെക്കന്‍ ലബനനിലെ ഗ്രാമങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു. ഇസ്രയേലിലെ പ്രധാന നഗരങ്ങളിലേക്കും മറ്റും കഴിഞ്ഞ ദിവസങ്ങല്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതിന് തിരിച്ചടി ആയിട്ടാണ് ഇത്രയും വിപുലമായ തോതില്‍ പ്രത്യാക്രമണം നടത്തിയത്. മധ്യ ബെയ്റൂട്ടിലെ ഒരു മൂന്ന് നില അപ്പാര്‍ട്ടമെന്റിലാണ് ഹിസ്ബുളള നേതാവ് താമസിച്ചിരുന്നത്.

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് ലബനനിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ബെയ്റൂട്ടിലെ പല ബഹുനില മന്ദിരങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വീണു. മേഖലയില്‍ നേരത്തേ ആക്രമണം നടത്താതിരുന്ന സ്ഥലങ്ങളിലാണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ലക്ഷ്യം വച്ചത്. 

ഹിസ്ബുള്ളയുടെ പ്രമുഖരായ പല നതാക്കളേയും ഇതിനോടകം വധിച്ചു കഴിഞ്ഞ ഇസ്രയേല്‍ അടുത്തതായി ലക്ഷ്യമിടുന്നത് വസീഫ് സഫയെയാണ്. 2006 ല്‍ ഹിസ്ബുള്ള വധിച്ച ഇസ്രയേല്‍ സൈനികരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് വസീഫ് സഫ.

ലബനനിലെ തുറമുഖങ്ങള്‍ വഴി ഹിസ്ബുളളക്കായി ആയുധം കടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ് വസീഫ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

war iran israel war news