ലെബനനിൽ വീണ്ടും വ്യോമാക്രമണവുമായി ഇസ്രയേൽ

സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായ റദ്‌വാൻ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖീൽ കൊല്ലപ്പെട്ടവരിലുണ്ടെന്ന് വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു. നേരത്തേ തെക്കൻ ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടിരുന്നു.

author-image
Prana
New Update
lebanon new
Listen to this article
0.75x 1x 1.5x
00:00 / 00:00

പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായ റദ്‌വാൻ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖീൽ കൊല്ലപ്പെട്ടവരിലുണ്ടെന്ന് വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു. നേരത്തേ തെക്കൻ ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടിരുന്നു. എഫ്-35 ജെറ്റ് വിമാനങ്ങളാണ് ജനവാസ മേഖലയിൽ ഇടിച്ചതെന്ന് ഏജൻസി അറിയിച്ചു.

ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹിസ്ബുള്ളയുടെ പക്കലുണ്ടായിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടാകുന്നത്.

Lebanon-Israel border lebanon