250 ഹിസ്ബുള്ള അം​ഗങ്ങളെ വധിച്ചതായി ഇസ്രയേൽ; ആക്രമണം തുടരുന്നു

തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിർദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമായക്കിയത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

author-image
Vishnupriya
New Update
vi

ബയ്‌റുത്ത്: ലെബനില്‍ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോള്‍ കാമന്‍ഡര്‍മാരടക്കം 250 ഹിസ്ബുള്ള അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇസ്രയേല്‍ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്.

ഹിസ്ബുള്ള നേതാക്കളെ ഉന്നം വച്ച് ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ മുന്‍ തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയാകുമെന്ന് പറയപ്പെടുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിർദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമായക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.

ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞിരുന്നു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

israel and hezbollah war