ഹമാസ് സര്‍ക്കാര്‍ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍

മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ വധിച്ചതായാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും (ഐ.ഡി.എഫ്.) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി(ഐ.എസ്.എ)യും വ്യക്തമാക്കിയത്.

author-image
Prana
New Update
mushtaha

ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും വധിച്ചതായാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും (ഐ.ഡി.എഫ്.) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി(ഐ.എസ്.എ)യും വ്യക്തമാക്കിയത്. വ്യാഴാഴ്ചയാണ് ഇക്കാര്യം ഇസ്രയേല്‍ സേന പ്രസ്താവനയിലൂടെ അറിയിച്ചത്.
ഗാസ മുനമ്പില്‍ ഐ.ഡി.എഫും ഐ.എസ്.എയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹ, ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നീ ഭീകരരെ വധിച്ചതായി ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
വടക്കന്‍ ഗാസ മുനമ്പിലെ മുഷ്താഹയുടെ നേതൃത്വത്തിലുള്ള ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി പ്രവര്‍ത്തിച്ചിരുന്ന ഭൂഗര്‍ഭകേന്ദ്രത്തില്‍ വച്ച് ഐ.എ.എഫ്. വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയതായാണ് ഇസ്രയേല്‍ വെളിപ്പെടുത്തല്‍.

leader hamas israel airstrike