തിങ്കളാഴ്ച ഇസ്രായേൽ പാർലമെന്റ് ഒരു നിയമം പാസാക്കി. ഇതിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യൂഎ ഗാസയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന എല്ലാ കാര്യങ്ങൾക്കും ഇസ്രയേൽ വിലക്കേർപ്പെടുത്തി. ഇത് ഗാസയിലെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുകയും ആളുകൾ പട്ടിണി മൂലം മരിക്കുന്ന സാഹചര്യവുമാണ് ഉണ്ടാകാൻ പോകുന്നത്. അമേരിക്ക,യുകെ, ജര്‍മനി എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രയേലിന്റെ ഈ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഈ നിയമം പാസാക്കുന്നതിൽ UNRWA അംഗങ്ങൾക്ക് ഹമാസുമായി പങ്കുണ്ടെന്നാണ് നിയമം തയ്യാറാക്കിയ നെസെറ്റ് അംഗങ്ങൾ അവകാശപ്പെടുന്നത്. വടക്കൻ ഗാസയിലെ രണ്ട് നഗരങ്ങളിലേക്കും അഭയാർത്ഥി ക്യാമ്പിലേക്കും ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ച അതേ ദിവസമാണ് വോട്ടെടുപ്പ് നടന്നതെന്ന് ഫലസ്തീൻ എമർജൻസി സർവീസ് അറിയിച്ചു.ജബലിയ ക്യാമ്പിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നടത്തിയ റെയ്ഡിൽ നൂറോളം ഹമാസ് തീവ്രവാദികളെ സൈനികർ പിടികൂടിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം, ആശുപത്രിയിൽ ഭീകരരുടെ സാന്നിധ്യം ഇല്ലെന്ന് ഹമാസും ഡോക്ടർമാരും അറിയിച്ചത്.എന്നാൽ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജബലിയ, ബെയ്ത് ലാഹിയ,ബെയ്റ്റ് ഹനൂൻ എന്നിവിടങ്ങളിൽ ഒരു ലക്ഷത്തോളം ആളുകൾ മെഡിക്കൽ, ഭക്ഷണ വിതരണങ്ങൾ ഇല്ലാതെ കുടുങ്ങിക്കിടക്കുന്നതായി പലസ്തീൻ സിവിൽ എമർജൻസി സർവീസ് പറഞ്ഞു.യുദ്ധത്തിൻ്റെ തുടക്കത്തിൽ, മുമ്പും ഇത്തരത്തിലുള്ള പ്രതിസന്ധി നിരവധി ഉണ്ടായിരുന്നു. ഇസ്രായേൽ ഗാസയിൽ തുടർച്ചയായി വ്യോമാക്രമണം നടത്തിയ സാചര്യത്തിൽ ഗാസയിലെ ജനത ഭക്ഷണത്തിനും മറ്റും ക്ഷാമം നേരിട്ടിരുന്നു. ഗാസയിലേക്ക് വന്ന ഭക്ഷണ ട്രക്കുകൾ പോലും ഇസ്രായേൽ കടത്തിവിട്ടില്ല. ഇതുമൂലം ജനങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം നേരിടുകയായിരുന്നു. ആളുകൾ കുതിരയെയും കഴുതകളെയും കൊന്ന് ഭക്ഷിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശുദ്ധജലമില്ലാത്തതിനാൽ ആയിരക്കണക്കിന് കുട്ടികളാണ് വയറിളക്കവും ഛർദ്ദിയും അനുഭവിക്കേണ്ടിവന്നത്.ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.റോഡരികിൽ കൂട്ടിയിട്ടിരുന്ന മലിനജലം കുടിക്കുന്ന ഒരു കുട്ടിയെയാണ് വീഡോയോ ദൃശ്യത്തിൽ കാണാൻ കഴിയുന്നത്.