​ഗാസയിലെ ദുരിതാശ്വാസ ക്യാമ്പിനു നേരെ ഇസ്രയേൽ ആക്രമണം; കുട്ടികളുൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു

മധ്യഗാസയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്‌കൂളിനു നേരെയായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

author-image
anumol ps
New Update
gaza

 

റാഫ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പടെ 20 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്‌കൂളിനു നേരെയായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഞായറാഴ്ച രാത്രിയോടെയായിരുന്നു വ്യോമാക്രമണമുണ്ടായത്. ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ചുവരികയാണ് എന്നായിരുന്നു ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ പ്രതികരണം. നേരത്തെ വടക്കൻ ഗാസയ്ക്ക് സമീപം റോഡരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ അഞ്ചു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.

ഇതുവരെ ഏകദേശം 42,000 ത്തിനടുത്ത് പലസ്തീൻ പൗരന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.

israel gaza israel Attack