ലബനനിൽ കര ആക്രമണത്തിന് തയാറെടുത്ത് സൈന്യം : മുന്നറിയിപ്പുമായി ഇസ്രയേൽ

ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി അറിയിച്ചു . ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ മുന്നറിയിപ്പ് നൽകിയത്.

author-image
Vishnupriya
New Update
dc
Listen to this article
0.75x 1x 1.5x
00:00 / 00:00

ടെൽ അവീവ്: ലബനനിൽ കര ആക്രമണത്തിന് തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി. ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി അറിയിച്ചു . ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു. 

നേരത്തെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു.

hezbollah Israel army