വീണ്ടും ഇസ്രയേലിന്റെ ക്രൂരത; റഫയിൽ അഭയാർഥികൾ താമസിക്കുന്ന മേഖലയിൽ വ്യോമാക്രമണം, 40 മരണം

ഗാസയിലെ മറ്റിടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷ തേടിയെത്തിയവരാണ് റഫയിൽ ടെൻറുകളിൽ താമസിച്ചിരുന്നത്. ഇവർക്ക് നേരെയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം.

author-image
Greeshma Rakesh
Updated On
New Update
rafah.

israel airstrikes in rafah kill 40 in refugee camp

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗാസ: പശ്ചിമ റഫയിൽ അഭയാർഥികൾ താമസിക്കുന്ന മേഖലയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം.ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു.സുരക്ഷിത മേഖലയെന്ന് ഇസ്രായേൽ നേരത്തെ അവകാശപ്പെട്ടിരുന്ന കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്.താൽ-അസ് സുൽത്താൻ മേഖലയിൽ നടത്തിയ ആക്രമണത്തെ തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി.

കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് ​ഗാസ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. ​ഗാസയിലെ മറ്റിടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷ തേടിയെത്തിയവരാണ് റഫയിൽ ടെൻറുകളിൽ താമസിച്ചിരുന്നത്. ഇവർക്ക് നേരെയാണ് ഇസ്രയേലിന്റെ വ്യോമാക്രമണം.അതെസമയം റഫ ആക്രമണത്തെ കൂട്ടക്കുരുതിയെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. ഇസ്രായേലിന് ആയുധവും പണവും നൽകുന്ന യു.എസും ഈ കൂട്ടക്കുരുതിക്ക് ഉത്തരവാദികളാണെന്ന് ഹമാസ് നേതാവ് സാമി അബു സുഹാരി കുറ്റപ്പെടുത്തി.

അതേസമയം, ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തങ്ങൾ നടത്തിയ ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയതാണ് ആക്രമണം. ആക്രമണത്തെ തുടർന്നുള്ള തീപ്പിടിത്തത്തെ കുറിച്ച് അവലോകനം ചെയ്യുകയാണെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

ടെൻറുകൾ കത്തിയെരിഞ്ഞതോടെ ഇവക്കുള്ളിലുണ്ടായിരുന്ന നിരവധി പേർ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്.ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം വ്യാപകമാക്കിയിരിക്കുകയാണ്. റഫക്ക് പുറമേ ജബലിയ, നുസൈറത്ത് അഭയാർഥി പ്രദേശങ്ങളിലും ഗസ്സ സിറ്റിയിലും ആക്രമണം നടത്തി. 24 മണിക്കൂറിനിടെ 160ലേറെ പേർ ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Rafah attack Israel Palestine ConflictI israel airstrike