പൊതുശത്രുവിനെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണം,വിജയം കൈവരിക്കാൻ കഴിയും: ഇറാൻ പരമോന്നത നേതാവ്

ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ പരാമർശം.

author-image
Greeshma Rakesh
New Update
Iran's Ayatollah Ali Khamenei delivers his first public sermon in five years.

Iran's Ayatollah Ali Khamenei delivers his first public sermon in five years.

ടെഹ്റാൻ: മുസ്ലീങ്ങൾ എല്ലാവരും ഒത്തുചേർന്ന് പൊതുശത്രുവിനെ നശിപ്പിക്കണമെന്ന് ആ​ഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ പരാമർശം.ടെഹ്‌റാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി ഒത്തുകൂടിയതിന് പിന്നാലെയായിരുന്നു ആയത്തുള്ള അലി ഖമേനിയുടെ വാക്കുകൾ.

ഇസ്ലാമിക ഭരണകൂടങ്ങൾ പരസ്പരം ഐക്യദാർഢ്യം പുലർത്തണമെന്നതാണ് ഖുറാന്റെ നയമെന്ന് ഖമേനി ഓർമിപ്പിച്ചു. നിങ്ങൾ ഐക്യദാർഢ്യപ്പെടാൻ തയ്യാറെങ്കിൽ, ദൈവത്തിന്റെ അം​ഗീകാരം നിങ്ങൾക്കുള്ളതാണ്, ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയുമെന്നും ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം നീതിപൂർവമായിരുന്നുവെന്ന വിചിത്രവാദവും ഖമേനി ഉയർത്തി.

സമാനരീതിയിൽ, നിയമാനുസൃതമായ ആക്രമണമാണ് ഇസ്രായേലിനെതിരെ ഇറാൻ നടത്തിയതെന്നും ഖമേനി വാദിച്ചു.പൊതുശത്രുവിനെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണം. ഇസ്രായേലിന് നൽകിയ ശിക്ഷ കുറഞ്ഞുപോയി. രക്തദാഹിയാണ് ഇസ്രായേൽ. അമേരിക്ക പേപ്പട്ടിയാണ്. സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് ഹമാസും ഇറാനും ആക്രമിച്ചതെന്നും ഖമേനി പറഞ്ഞു.

അഞ്ച് വർഷത്തിന് ശേഷമാണ് ഇറാന്റെ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തെതുടർന്നായിരുന്നു ഒടുവിൽ ഇത്തരമൊരു വെള്ളിയാഴ്ച പ്രാർത്ഥന ഖമേനി നടത്തിയത്. നിലവിൽ ഹിസ്ബുള്ള തലവന്റെ വധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വീണ്ടുമൊരു വെള്ളിയാഴ്ച നമസ്കാരത്തിന് 5 വർഷത്തിന് ശേഷം ഖമേനി നേതൃത്വം നൽകിയത്. പ്രഭാഷണം കേൾക്കാൻ ടെഹ്‌റാനിലെ ഗ്രാൻഡ് മോസ്‌ക്കിൽ നിരവധി ഇസ്ലാം മതവിശ്വാസികൾ ഒത്തുകൂടിയിരുന്നു.

 

iran israel hezbollah iran israel war news Ayatollah Ali Khamenei