ഇറാന്‍ ഏത് നിമിഷവും ആക്രമിക്കും ; റെഡ് അലര്‍ട്ടുമായി ഇസ്രയേല്‍

ഏതുനിമിഷവും ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഇറാഖില്‍ നിന്ന് നേരിട്ട് ആക്രമണം നടത്താനാണ് ഇറാന്‍ ആലോചിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്.

author-image
Rajesh T L
Updated On
New Update
RED

ഏതുനിമിഷവും ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഇറാഖില്‍ നിന്ന് നേരിട്ട് ആക്രമണം നടത്താനാണ് ഇറാന്‍ ആലോചിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്.

ഇസ്രയേലിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാന്‍ ഉന്നം വയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘദൂര ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാന്‍ ഇതിനായി സജ്ജമാക്കുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായും സൂചനയുണ്ട്. നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളെ ബങ്കറിലേക്ക് മാറ്റുകയും പൗരന്മര്‍ ഏത് നിമിഷവും ബങ്കറില്‍ അഭയം തേടാന്‍ തയാറായിരിക്കണമെന്ന അറിയിപ്പ് പുറപ്പെടുവിച്ചതായും പറയുന്നുണ്ട്. വിഷയം ഗൗരവമായി വീക്ഷിക്കുന്നതായി അമേരിക്കയും വ്യക്തമാക്കിക്കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ മൂന്നാം ലോക യുദ്ധ ഭീഷണി നിലനിര്‍ത്തി കൊണ്ട് പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമണത്തിനൊരുങ്ങുകയാണെന്നും സൂചനയുണ്ട്. സാദര്യം രൂക്ഷമായിരിക്കെ പശ്ചിമേഷ്യയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയും ചെയ്യുന്നുണ്ട്. വടക്കന്‍ ഗസയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തില്‍ 75 പേര്‍ക്കും മറ്റ് പലയിടത്തുമായി 20 പേര്‍ക്കും ഇന്നലെ ജീവന്‍ നഷ്ടമായി. ഇതില്‍ 16 പേര്‍ കൊല്ലപ്പെട്ടത് നുസൈറാത്തിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിലാണ്. കമല്‍ അദ്വാന്‍ ആശുപത്രിക്കു നേരെ നടത്തിയ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം അപ്പാടെ തകര്‍ന്നു. നിരവധി ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റു.

ഗാസയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകര്‍ക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത. തെക്കന്‍ ലബനാനില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 45 പേരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ ബെയ്റൂട്ടിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍നിന്ന് ആളുകള്‍ മാറിപ്പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായത്.

വടക്കന്‍ ഗസയിലേക്ക് ആളുകള്‍ തിരിച്ചുവരുന്നത് ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കുകയാണ്. അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിനില്ലെന്ന് ഹമാസ് ആവര്‍ത്തിച്ചു. നിസ്സഹായരായ ജനങ്ങള്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കുന്നതിന് പുറമെ ഭക്ഷണവും ചികിത്സയും തടഞ്ഞ് ഒരുനിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍ എന്നും പറയുന്നുണ്ട്.

international news Breaking News iran israel conflict iran israel war news